കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും സ്റ്റേഷന്റെ പേര് സംഗമഗ്രാമ മാധവൻ എന്ന് പുനർനാമകരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കേരളത്തിലെ സ്വദേശി ജഗരണ മഞ്ച്, സ്വദേശി മിഷൻ, ആദിശങ്കര അദ്വൈത ആഖാഡ, റെയിൽവേസ്റ്റേഷൻ വികസന സമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനു പൊതുതാല്പര്യ അഭ്യർത്ഥന നൽകി.

വെള്ളിയാഴ്ച വൈകിട്ട് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ നേരിട്ടെത്തി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, തിരുവനന്തപുരം ഡിവിഷണൽ മാനേജർ എന്നിവർക്കും ഇരിങ്ങാലക്കുട സ്റ്റേഷൻമാസ്റ്റർ മുഖേന അഭ്യർത്ഥന കൈമാറി. സ്വദേശി ജാഗരൺ മഞ്ച് ദേശീയ സമിതിയംഗവും റെയിൽവേസ്റ്റേഷൻ വികസന സമരത്തിന്റെ മുഖ്യസംഘാടകനുമായ വർഗ്ഗീസ് തൊടുപറമ്പിൽ, സംസ്ഥാന സംയോജക് ഡോ.അനിൽ എസ് പിള്ള, ആദിശങ്കര അദ്വൈത അഖാഡ മഹാമണ്ഡലേശ്വർ സ്വാമി പ്രഭാകരാനന്ദ സരസ്വതി, സ്വദേശി ജാഗരണ മഞ്ച് സംസ്ഥാന മഹിളാ പ്രമുഖും സ്വദേശി മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ രേഖ വരമുദ്ര, റെയിൽവേ സ്റ്റേഷൻ വികസന സമിതി പ്രസിഡന്റ് വർഗ്ഗീസ് പന്തല്ലൂക്കാരൻ, വർക്കിംഗ് പ്രസിഡന്റ് കെ എഫ് ജോസ്, ഇരിങ്ങാടപ്പിള്ളി മന അംഗവും സ്വദേശി മിഷൻ ഉപാദ്ധ്യക്ഷനുമായ അശോക് കുമാർ ഇരിങ്ങാടപ്പിള്ളി, ദേശി ചികിത്സാ വിഭാഗ് പ്രമുഖ് ഡോ. കെ.എ. ഫിറോസ് ഖാൻ, പാലക്കാട് ജില്ലാ സംയോജക്
സ്വാമി രാമപ്രസാദാദാനന്ദ സരസ്വതി, തൃശൂർ ജില്ലാ സംയോജക് ഡോ.സണ്ണി ഫിലിപ്പ്, സിറ്റിസൺ ഫോർ ജനറൽ കൺവീനർ ഡോ. മാർട്ടിൻ പി പോൾ, ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ, ജോസ് പി എൽ, ശശി ശാരദാലയം, സന്ന്യാസിമാർ, പൗരപ്രമുഖർ എന്നിവർ പങ്കെടുത്തു.

ഇതോനുബന്ധിച്ചു ആദി ശങ്കര അദ്വൈത അഘാഡ മഹാ മണ്ഡലേശ്വർ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജ് നയിക്കുന്ന സന്ന്യാസി സംഘം സംഗമഗ്രാമ മാധവ ആചാര്യരുടെ ജന്മഗൃഹമായ ഇരിങ്ങാടപ്പിള്ളി ഇല്ലം സന്ദർശിച്ചു. ഇരിങ്ങാടപ്പിള്ളി ഇല്ലം പരമേശ്വരൻ നമ്പൂതിരിയുമായി ആശയ വിനിമയം നടത്തി.
തുടർന്ന് ഇരിങ്ങാടപ്പിള്ളി ശ്രീകൃഷ്ണ അമ്പല സന്നിധിയിൽ സന്ന്യാസി സത്സംഗം നടന്നു. അശോക് കുമാർ ഇരിങ്ങാടപ്പിള്ളി പൂർണ്ണ കുംഭത്തോടെ സന്ന്യാസിമാരെ സ്വീകരിച്ചു. മാതാജി വസന്താനന്ദ സരസ്വതി, മാതാജി ദേവി സംഘമേശാനന്ദ സരസ്വതി, മാതാജി സുലോചനാനന്ദ സരസ്വതി, സ്വാമി സായിശ്വരാനന്ദ സരസ്വതി, സ്വാമി നിത്യ കൃഷ്ണാനന്ദ സരസ്വതി, സ്വാമി വിശ്വാനന്ദ സരസ്വതി, സ്വാമി ജഗദാനന്ദ സരസ്വതി, സ്വാമി നിത്യ പ്രതാഭാനന്ദ സരസ്വതി, സ്വാമി കൈലാസാനന്ദ സരസ്വതി, സ്വാമി നിത്യ സുന്ദരാനന്ദ സരസ്വതി, സ്വാമി മണിനാദാനന്ദ സരസ്വതി, സ്വാമി നിത്യ കുമാരാനന്ദ സരസ്വതി, അളഗർ സ്വാമി, സ്വാമി രാമപ്രസാദാനന്ദ സരസ്വതി, സ്വാമി കുമാരാനന്ദ സരസ്വതി തുടങ്ങിയവർ സന്നിഹിതരായി. വൈകിട്ട് 6.30 നു റെയിൽവേ സ്റ്റേഷനു മുന്നിൽ സമരാഗ്നി ജ്വലനത്തോടെ പരിപാടികൾ സമാപിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive