ഇരിങ്ങാലക്കുട : എൽ.എഫ്.സി.എച്ച്.എസ്.എസ് വിദ്യാലയത്തിൽ വാർഷിക ആഘോഷവും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും നൽകി. രൂപത വികാർ ജനറലും എൽ എഫ് കോൺവെൻറ് ചാപ്ലിനുമായ ഫാദർ ജോളി വടക്കൻ ഉദ്ഘാടനം നിർവഹിച്ചു. സി.എം.സി ഉദയ പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ധന്യ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, വാർഡ് കൗൺസിലർ അഡ്വ. കെ ആർ വിജയ, ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ലിജോ വർഗീസ്, ഹൈസ്കൂൾ വിഭാഗം അധ്യാപക പ്രതിനിധി സിസ്റ്റർ വിമൽ റോസ് സി.എം.സി, എൽ.പി വിഭാഗം അധ്യാപക പ്രതിനിധി മരിയ റോസ് ജോൺസൺ, ഹൈസ്കൂൾ വിഭാഗം സ്കൂൾ ലീഡർ കുമാരി ആയിഷ നവാർ, എന്നിവർ ആശംസ പ്രസംഗം നടത്തി.
ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് മദർ സുപ്പീരിയർ സിസ്റ്റർ കരോളിൻ സി.എം.സി എൻഡോവ്മെൻറ് വിതരണവും, ഹൈസ്കൂൾ വിഭാഗം പി.ടി.എ പ്രസിഡൻറ് സിവിൻ വർഗീസ്, എൽപി വിഭാഗം പി.ടി.എ പ്രസിഡണ്ട് തോംസൺ ചിരിയൻകണ്ടത്ത്, എന്നിവർ മൊമെന്റോ വിതരവും നടത്തി. ഹൈസ്കൂൾ വിഭാഗം അധ്യാപക പ്രതിനിധിയായ ജൂലി ജെയിംസ് കെ നന്ദി പ്രസംഗം നടത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive