ഭാരതീയ വിദ്യാഭവന്റെ 33-ാമത് വാർഷികാഘോഷം നടന്നു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവന്റെ 33-ാമത് വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും തൃശ്ശൂർ ജില്ലാ സബ് കളക്ടറുമായ അഖിൽ വി മേനോൻ ഐ.എ.എസ് ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ സി സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.



വേളൂക്കര പഞ്ചായത്ത് അംഗം സുപ്രഭ സുഖി, ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ഡയറക്ടർ ഇ. രാമൻകുട്ടി, വൈസ് ചെയർമാൻ സി നന്ദകുമാർ, സെക്രട്ടറി വി രാജൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം അപ്പുക്കുട്ടൻ നായർ, സ്കൂൾ പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ, പിടിഎ പ്രസിഡണ്ട് ഡോ. ജീന ബൈജു എന്നിവർ പങ്കെടുത്തു.



ഈ വർഷം വിരമിക്കുന്ന വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ, ജീവശാസ്ത്ര വിഭാഗം അധ്യാപിക മെറീന ഡേവിസ്, 25 വർഷത്തെ സേവനം പൂർത്തിയാക്കിയ ഹിന്ദി വിഭാഗം അധ്യാപിക സീമ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്ത പരിപാടികൾ, നാടകങ്ങൾ തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page