എൻറോൾമെൻ്റ് ദിനത്തിൽ “ഡയപ്പർ ബാങ്ക്” പദ്ധതിക്ക് തുടക്കമിട്ട് ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റ്

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം ഒന്നാം വർഷ വൊളൻ്റിയേഴ്സിൻ്റെ എൻറോൾമെൻ്റ് ദിനത്തിൻ്റെയും “ഡയപ്പർ ബാങ്കിൻ്റെയും ഉദ്ഘാടനം തൃശൂർ എൻ.എസ്.എസ് അലുമ്നി പ്രസിഡൻ്റ് ലാലു അയ്യപ്പൻകാവ് നിർവ്വഹിച്ചു.

ദേശീയ യുവജന ദിനത്തിൽ വയനാട് ദുരന്തത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് ആരംഭിച്ച ചടങ്ങിൽ ഒന്നാം വർഷ വൊളൻ്റിയർ ശിവാനി അനിൽകുമാർ എൻഎസ് എസ് ഗീതത്തിന് നൃത്താവിഷ്ക്കാരം നൽകി. വി എച്ച് എസ് ഇ വിഭാഗം പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ പതാക ഉയർത്തുകയും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലസീദ എം.എ സ്വാഗതം പറയുകയും ചെയ്തു.

മാതൃക പ്രവർത്തനത്തിൻ്റെ ഭാഗമായി ആരംഭിച്ച “ഡയപ്പർ ബാങ്ക്” പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ ഡയപ്പറുകൾ ഇരിങ്ങാലക്കുടയിലെ ആൽഫാ പെയിൻ & പാലിയേറ്റീവ് കെയർ പ്രസിഡൻ്റ് വി. ജെ തോംസണിന് കൈമാറി.

ഉദ്ഘാടകൻ ലാലു അയ്യപ്പൻകാവ് തിരഞ്ഞെടുത്ത അൻപതോളം വിദ്യാർത്ഥികൾക് ബാഡ്ജ് നൽകി എൻഎസ് എസ് ലേക്ക് സ്വാഗതം ചെയ്തു. തൃശൂർ എൻ എസ് എസ് അലുമ്നി ജില്ലാ കമ്മിറ്റി അംഗം അഭി തുമ്പൂർ , ആൽഫാ പാലിയേറ്റീവ് കെയർ പ്രസിഡൻ്റ് വി. ജെ തോംസൺ, അദ്ധ്യാപകരായ സന്തോഷ്, സുരേഖ എം.വി , ഷമീർ എസ് എൻ , ജയൻ .കെ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

രണ്ടാം വർഷ വോളൻ്റിയർ ലീഡർമാരായ ഡോൺ പോൾ, കാർത്തിക എം.ജി എന്നിവർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഒന്നാം വർഷ വൊളൻ്റിയർ ലീഡർ ഭദ്ര എൻ ജി നന്ദിയും രേഖപ്പെടുത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page