ആളൂർ : ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവ് എടത്താട്ടിൽ മാധവൻ മാസ്റ്റർ (81) അന്തരിച്ചു. എ.കെ.എസ്.ടി.യു സ്ഥാപക നേതാവും സി.പി.ഐ ജില്ലാകമ്മറ്റി അംഗവും മുൻ സംസ്ഥാന കമ്മറ്റി അംഗവും മുൻ മാള മണ്ഡലം സെക്രട്ടറിയും, മുൻ മാള ബി.ഡി.സി ചെയർമാനും, ആളൂർ എസ്എൻഡിപി സമാജം സ്കൂളുകളുടെ മാനേജറും, താഴെക്കാട് സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായിരുന്ന എടത്താട്ടിൽ കൊച്ചുരാമൻ മകൻ എടത്താട്ടിൽ മാധവൻ മാസ്റ്റർ.
ജനുവരി 21ചൊവാഴ്ച രാവിലെ 8:30 ന് ഭൗതിക ശരീരം മെഡിക്കൽ കോളേജിനു കൈമാറും. യുവകലാസാഹിതി, ഇസ്കസ്, ഐപ്സോ തുടങ്ങിയ സാഹിത്യ സമാധാന സൗഹൃദ പ്രസ്ഥാനങ്ങളുടെ സന്തതസഹചാരിയുമായിരുന്നു.
ഭാര്യ: സദാനന്ദവതി മക്കൾ: ബിനി ഇ എം ( ആർ എം എച്ച് എസ് സ്കൂൾ ), ബിസി ഇ.എം(സഹൃദയ അഡ്വാൻസ് സ്റ്റഡീസ് ), ബിബി ഇ.എം (ആർ എം എച്ച് എസ് സ്ക്കൂൾ), മരുമക്കൾ സജീവ് വി എസ് (പുത്തൻവേലിക്കര), വിമോദ് എം.എസ് (അപ്പോളോ ടയേഴ്സ്, ചാലക്കുടി)
സിപിഐ നേതാക്കളായ കെ.ഇ ഇസ്മയിൽ, സി.എൻ ജയദേവൻ, കെ.കെ വത്സരാജ്, വി.എസ് സുനിൽകുമാർ, കെ ശ്രീകുമാർ, കെ.പി സന്ദീപ്, ടി.കെ സുധീഷ് കെ.എസ് ജയ, ടി.പ്രദീപ്കുമാർ, കെ.വി വസന്തകുമാർ, പി. മണി, എൻ കെ ഉദയപ്രകാശ്, ബിനോയ് ഷബീർ, അനിതാ രാധാകൃഷ്ണൻ എന്നിവർ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive