ഉണക്കമീൻ കച്ചവടം നടത്തുന്നതിന്റെ മറവിൽ നിരോധിച്ച പുകയില ഉൽപ്പന്നം സ്കൂൾ കുട്ടികൾക്കും മറ്റുള്ളവർക്കും വില്പന നടത്തിയിരുന്നയാളെ കാട്ടൂർ പോലീസ് പിടികൂടി

കാട്ടൂർ : കാട്ടൂർ ബസ്സ് സ്റ്റാൻഡ് പരിസരത്ത് റോഡ് സൈഡിൽ ഉണക്കമീൻ കച്ചവടം നടത്തുന്നതിന്റെ മറവിൽ നിരോധിച്ച പുകയില ഉൽപ്പന്നം ആയ ഹാൻസ് വൻ തോതിൽ സ്കൂൾ കുട്ടികൾക്കും മറ്റുള്ളവർക്കും വില്പന നടത്തിയിരുന്ന എടത്തിരുത്തി സ്വദേശി കണ്ണമ്പറമ്പിൽ സതീന്ദ്രൻ (64) എന്നയാളെ കാട്ടൂർ പോലീസ് ഇൻസ്‌പെക്ടർ ബൈജു ഇ ആർ ന്റെ നിർദ്ദേശ പ്രകാരം കാട്ടൂർ സബ് ഇൻസ്‌പെക്ടർ ബാബു ജോർജ് നൂറോളം പാക്കറ്റുകളുമായി അറസ്റ്റ് ചെയ്തു. കാട്ടൂർ സെന്ററിൽ അൽബാബ് സ്കൂളിനും കാട്ടൂർ ഗവണ്മെന്റ് പ്ലസ് ടു സ്കൂളിനും സമീപമാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ സ്ഥലം.



ഇയാളെ ഇതിന് മുൻപും പല തവണകളായി ഇതേ കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുള്ളതും കാട്ടൂർ പഞ്ചായത്തിന് റിപ്പോർട്ട്‌ കൊടുത്ത് സ്ഥാപനം അടപ്പിച്ചിട്ടുള്ളതും ആയിരുന്നു. പ്രതി കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും കരിക്ക് കച്ചവടം തുടങ്ങുകയും സാവധാനം പഴയ കച്ചവടം വീണ്ടും തുടങ്ങുകയും കൂടുതൽ ലഹരി പദ്ധർത്ഥങ്ങൾ വിൽപ്പന നടത്തി വരികയും ആയിരുന്നു.ഇയാൾ പോലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.



ബുധനാഴ്ച ഇയാൾ റോഡ് സൈഡിൽ ബക്കറ്റിൽ വച്ചിരുന്ന കുടംപുളി ബക്കറ്റിന് അടിയിൽ ആണ് ഹാൻസ് സൂക്ഷിച്ചിരുന്നത്. ഒരു ദിവസം 100 പാക്കറ്റിന് മുകളിൽ വില്പന നടത്താറുണ്ടെന്നാണ് അറിവ് ലഭിച്ചത്. വിദ്യാർത്ഥികൾ ആണ് ഇയാളുടെ ഇരകൾ. പ്രതിയുടെ പൊതു സ്ഥലത്തെ ഈ കച്ചവടത്തിന്റെ മറവിൽ നടത്തുന്ന ലഹരി വിൽപ്പന നിറുത്തുന്നതിന് പോലീസും പഞ്ചായത്തും നടപടികൾ സ്വീകരിച്ചു വരുന്നു.അന്വേഷണ സംഘത്തിൽ എസ് ഐ സനത്, രാധാകൃഷ്ണൻ, ജി എസ് സി പി ഓ ധനേഷ് സി ജി , ശ്രീജിത്ത്‌, രാഹുൽ എന്നിവരും ഉണ്ടായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page