റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി

ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളിൽ കൂട്ടൂക്കാരനും എസ് ഐ ആർ എസ് ടി യും ചേർന്ന് നയിക്കുന്ന സുരക്ഷിത് മാർഗ്ഗ് എന്ന പരിപാടിയോട് അനുബന്ധിച്ച് റോഡ് സുരക്ഷാ വാരം തൃശ്ശൂർ എ.എം. വി.. ഐ ആർ.ടി. ഒ ഇൻഫോഴ്സ്മെന്റ് ഓഫീസർ പയസ് ഗിറ്റ് ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥിയായ അമ്ര ഹസീബ് സ്വാഗത പ്രസംഗം നടത്തിയ വേദിയിൽ മുകുന്ദപുരം പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ജിജി കൃഷ്ണ അധ്യക്ഷത വഹിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ലളിത വി, കെ ജി കോഡിനേറ്റർ ആർ. രശ്മി, പി.ടി.എ പ്രസിഡണ്ട് വിനോദ് മേനോൻ എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥിയായ അമ്ര ഹസീബ് സ്വാഗതവും, ഉമ്മുക്കുലുസു, റോഡ് സുരക്ഷാ പ്രോഗ്രാം കോഡിനേറ്റർ അഞ്ചു കെ. സി എന്നിവർ നന്ദിയും പറഞ്ഞു. തുടർന്ന് തൃശ്ശൂർ ആർ.ടി.ഒ പയസ് ഗിറ്റ് കുട്ടികൾക്കായി റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page