എൻ.എസ്.എസ് ദ്വിദിന വിവാഹപൂർവ കൗൺസിലിംഗ് ശനിയാഴ്ച മുതൽ ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് എൻ.എസ്.എസ്. യൂണിയൻെറ ആഭിമുഖ്യത്തിൽ വിവാഹപൂർവ കൗൺസിലിംഗ് ജനുവരി 18 ,19 ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ഇരിങ്ങാലക്കുട കളത്തുംപടി ക്ഷേത്രത്തിനു സമീപമുള്ള ശ്രീ സംഗമേശ്വര ഹാളിലാണ് ദ്വിദിന കൗൺസിലിംഗ്.

മനശ്ശാസ്ത്രവിദ്ഗ്ധൻ ഡോ. ജയപ്രകാശ്, ഡോക്ടർ ബി. രാജീവ്, സാമ്പത്തികവിദ്ഗധനും വടക്കാഞ്ചേരി ശ്രീ വ്യാസ കോളജ് കൊമേഴ്‌സ് വിഭാഗം മേധാവിയുമായ ഡോ. സി.സനേഷ്, സനാതനധർമപ്രഭാഷകൻ ഒ.എസ്. സതീഷ്‌, മുതിർന്ന ദൃശമാദ്ധ്യമപ്രവർത്തകൻ ആർ.ബാലകൃഷ്ണൻ തുടങ്ങിയവരാണ് വിവിധ സെഷനുകൾ നയിക്കുക.

വൈവാഹികജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ലോകമെമ്പാടും വളരെ വേഗം പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ചെറുപ്പക്കാർക്ക് ശാസ്ത്രീയവും സാംസ്കാരികവുമായ അവബോധം നൽകാനുതകുന്ന സെഷനുകളാണ് രണ്ടു ദിവസവും അവതരിപ്പിക്കുക

ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലാത്ത യുവതീയുവാക്കൾക്ക് 750രൂപ രജിസ്‌ട്രേഷൻ ഫീസ്‌ സഹിതം കരയോഗം സെക്രട്ടറിമാർ മുഖേനയോ യൂണിയൻ ഓഫീസിൽ നേരിട്ടോ പ്രവേശനം നേടാവുന്നതാണെന്ന് എൻ.എസ്‌.എസ്‌. താലൂക്ക് യൂണിയൻ സെക്രട്ടറി എസ്‌. കൃഷ്ണകുമാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page