ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ‘സെഫൈറസ് 6.0’ എന്ന പേരിൽ സംഘടിപ്പിക്കുന്ന നാല് ദിവസത്തെ ടെക് ഫെസ്റ്റിന് തുടക്കമായി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള വൈസ് ചാൻസലർ പ്രൊഫ. ഡോ. വിൻസെന്റ് മാത്യു ടെക് ഫെസ്റ്റ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ ഫാദർ ഡോ. ജോളി ആൻഡ്രൂസ് അദ്ധ്യക്ഷനായിരുന്നു.
മാനേജർ ഫാ. ജോയ് പി ടി, വൈസ് പ്രിൻസിപ്പൽ ഡോ. സേവ്യർ ജോസഫ്, പ്രൊഫ. പള്ളിക്കാട്ടിൽ മേരി പത്രോസ്, ഡോ. കെ ജെ വർഗീസ്, ഡോ. വിവേകാനന്ദൻ ടി, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി പ്രിയങ്ക കെ കെ, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി സാന്ദ്ര എം എസ്, സ്റ്റുഡന്റസ് കോർഡിനേറ്റർ ശ്രീ. അശ്വിൻ എന്നിവർ സംസാരിച്ചു.
സാങ്കേതികവിദ്യയുടെ വ്യത്യസ്ത തലങ്ങൾ അടുത്തറിയുവാൻ അവസരമൊരുക്കുന്ന ടെക്നിക്കൽ എക്സ്പോ, ഓഗ്മെന്റഡ് റിയാലിറ്റിയുടെ സാധ്യതകൾ ഉപയോഗിച്ചുള്ള ട്രഷർ ഹണ്ട്, ലോങ്ങ് എക്സ്പോഷർ ഫോട്ടോഗ്രഫി ഉപയോഗിച്ചുള്ള ലൈറ്റ് പെയിന്റിംഗ്, എന്നിവ ആദ്യ ദിവസത്തെ കൂടുതൽ ആവേശകരമാക്കി.
വിദ്യാർത്ഥികളുടെ വ്യത്യസ്തമായ ഫാഷൻ ശൈലികളും കലാസൗന്ദര്യവും പ്രദർശിപ്പിച്ച ഫാഷൻ ഷോ, ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെയും കോഡിങ്ങിന്റെയും അടിസ്ഥാന തത്വങ്ങളെ കുറിച്ച് ടെക്നിക്കൽ എക്സ്പേർട്ട് പാർവതി നായർ നയിച്ച വർക്ക്ഷോപ്പ്, പ്രോഗ്രാമിംഗ് കഴിവ്, ലോജിക്കൽ ചിന്ത എന്നിവകൊണ്ട് മികവ് പുലർത്തിയ ‘ ടെക്കത്തോൺ ‘ എന്നിവ ടെക് ഫെസ്റ്റിൻ്റെ രണ്ടാം ദിനത്തെ പ്രത്യേകതകളയിരുന്നു. വിവിധ സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികൾ ടെക് ഫെസ്റ്റിൽ പങ്കെടുത്തു. വെള്ളിയാഴ്ച്ച ഫെസ്റ്റ് സമാപിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive