ചെമ്മണ്ട : കാറളം സർവ്വീസ് സഹകരണ ബാങ്ക് ചെമ്മണ്ട ബ്രാഞ്ച് പുതിയ കെട്ടിടം ഉദ്ഘാടനം മെയ് 31 ശനിയാഴ്ച മന്ത്രി ഡോ ആർ ബിന്ദു വൈകിട്ട് 4 മണിക്ക് നിർവഹിക്കും. ലോക്കർ ഉദ്ഘാടനം തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ പ്രിൻസ് നിർവഹിക്കും. ചടങ്ങിൽ കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിക്കും.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ എന്നിവർ മുഖ്യാഥിതികൾ ആയിരിക്കും എന്ന് കാറളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി എൻ ഉണ്ണികൃഷ്ണൻ, സെക്രട്ടറി വി എ ആശ എന്നിവർ അറിയിച്ചു.
1947 ൽ പ്രവർത്തനം ആരംഭിച്ച ബാങ്കാണ് കാറളം സർവ്വീസ് സഹകരണ ബാങ്ക്. കഴിഞ്ഞ 35 വർഷത്തിലേറെയായി തുടർച്ചയായി ലാഭത്തിൽ ക്ലാസ് വൺ സൂപ്പർ ഗ്രേഡ് ആയി പ്രവർത്തിക്കുന്ന ബാങ്കാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive