പൂമംഗലം : നാലമ്പല തീർത്ഥാടന പാതയില പുളിക്കിലച്ചിറ പാലം നിർമ്മാണത്തിലെ അപാകതക്കെതിരെയും ബദൽ റോഡ് നിർമ്മാണത്തിലെ അശാസ്ത്രീ യതക്കെതിരെയും സംസ്ഥാനത്തെ രൂക്ഷമായ ഗതാഗത കുരുക്കിനെതിരെയും കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിക്കലച്ചിറയിൽ നിന്ന് പായമ്മലിലേക്ക് പ്രതിഷേധ ജാഥയും പൊതുയോഗവും നടത്തി.
കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ഷാറ്റൊ കുരിയൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗം കെ പി സി സി സെക്രട്ടറി സുനിൽ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. ഡി സി സി സെക്രട്ടറി കെ.കെ. ശോഭനൻ , മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി രഞ്ചിനി ശ്രീകുമാർ, മണ്ഡലം പ്രസിഡണ്ടുമാരായ എൻ. ശ്രീകുമാർ, എ. ഐ .സിദ്ധാർത്ഥൻ, ശശികുമാർ ഇടപ്പുഴ, വിൽസൺ എ പി തുടങ്ങിയവർ സംസാരിച്ചു.
പ്രതിഷേധ പ്രകടനത്തിന് രാജേഷ് ടി ആർ, ആമിന അബ്ദുൽ കാദർ, ലാലി വർഗീസ്, സുനന്ദ ഉണ്ണികൃഷണൻ, സ്വപ്ന ജോർജ് , പി എസ് മണികണ്ഠൻ, എ ബി അബ്ദുൽ സത്താർ, പ്രേംജിത്ത്, ടി ആർ ഷാജു , കെ.കെ. ഷൗക്കത്തലി തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive