കല്ലേറ്റുംകര ബി.വി.എം ഹൈസ്കൂളിലെ സൗജന്യ സമ്മർ ഫുട്ബോൾ & അത്‌ലെറ്റിക്സ് പരിശീലന ക്യാമ്പ് 2025 സമാപിച്ചു

കല്ലേറ്റുംകര : ബി.വി.എം ഹൈസ്കൂൾ ഗ്രൗണ്ടിൽ ഏപ്രിൽ ഒന്നു മുതൽ ആരംഭിച്ച സൗജന്യ സമ്മർ ഫുട്ബോൾ ആൻഡ് അത്‌ലെറ്റിക്സ് പരിശീലന ക്യാമ്പിന് സമാപനമായി. ബി.വി.എം ഹൈസ്കൂൾ ഹാളിൽ ചേർന്ന സമാപന സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ജിജി തോമസ് അധ്യക്ഷത വഹിച്ചു.

കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് എൻ കെ ജോസഫ് സ്കൂളുകളിൽ സ്പോർട്സിന്റെ ആവശ്യകത എന്ന വിഷയത്തിൽ മുഖ്യ സന്ദേശം പകർന്നു . മുഖ്യാതിഥി സി സി ജേക്കബ് (ഇന്റർനാഷണൽ ഫുട്ബോളർ ആൻഡ് ഫിഫ കോച്ച് ) അനുഗ്രഹ പ്രഭാഷണവും ഓമന ജോർജ് വാർഡ് മെമ്പർ ഡോ ജോഷി വർക്കി ( ആസ്സാം യൂണിവേർസിറ്റി മാരത്തോൺ വിന്നർ) എന്നിവർ ആശംസകൾ അർപ്പിച്ചും സംസാരിച്ചു.



ബി.വി.എം ഹൈസ്കൂളിൽ നിന്നും ഇതര സ്കൂളുകളിൽ നിന്നും സൗജന്യ ഫുട്ബോൾ പരിശീലന ക്യാമ്പിൽ പങ്കെടുത്ത നാല്പതോളം വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നല്കി ആദരിച്ചു. ബി വി എം ഹൈസ്കൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകനും ഫുട്ബോൾ ക്യാമ്പ് കോച്ചുമായ സാൽവിൻ പി എൽ, വിദ്യാർത്ഥികൾക്ക് ജേഴ്സിയും മറ്റും സാമ്പത്തിക സഹായവും നല്കി പ്രോത്സാഹിപ്പിച്ച കല്ലേറ്റുംകര സഹകരണ ബാങ്ക് പ്രസിഡൻ്റ് എൻ കെ ജോസഫ്, സി സി ജേക്കബ് , ഡോ. ജോഷി വർക്കി എന്നിവരെ സമാപന സമ്മേളനത്തിൽ മെമെൻ്റോ നല്കി ആദരിച്ചു.


സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ചീഫ് കോഡിനേറ്ററും സ്കൂൾ മാനേജരുമായ വർഗീസ് പന്തല്ലൂക്കാരൻ സ്വാഗതവും പി ടി എ പ്രസിഡൻ്റ് കെ എ ജോൺസൺ നന്ദിയും പറഞ്ഞു. എല്ലാ വർഷവും നടത്തി വരുന്ന സമ്മർ ഫുട്ബോൾ പരിശീലന ക്യാമ്പ് ഇക്കുറിയും വൻ വിജയമായതായി സംഘാടകർ പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page