ഇരിങ്ങാലക്കുട : വിദൂര സ്ഥലങ്ങളിൽ അവശ്യ ഭക്ഷ്യ സാധനങ്ങളും വെള്ളവും മറ്റും ലഭ്യമാക്കാൻ ഉപയോഗിക്കാവുന്ന സോളാർ സ്നാക്ക് വെൻഡിംഗ് മെഷീൻ രൂപകൽപ്പന ചെയ്ത് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾ.
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം അസോസിയേറ്റ് പ്രഫസർ നീതു വർഗീസിൻ്റെ മേൽനോട്ടത്തിൽ ഐവിൻ ഈനാശു ചുങ്കത്ത്, ടി. എസ്. ഡാനിയൽ, ധീരജ് കുമാർ എന്നിവർ വികസിപ്പിച്ച ഉപകരണം ഇന്ത്യൻ പേറ്റൻ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഡിജിറ്റൽ പേമെൻ്റ് വഴി പണമടച്ചാൽ ഭക്ഷ്യ സാധനങ്ങൾ ലഭിക്കുന്ന രീതിയിലാണ് ഉപകരണത്തിൻ്റെ പ്രവർത്തനം. അൻപത് വാട്ട് സോളാർ പാനലിൽ പ്രവർത്തിക്കുന്ന ഉപകരണത്തെ നിയന്ത്രിക്കുന്നത് റാസ്പ്ബറി പൈ മൈക്രോ കണ്ട്രോളറാണ്. വൈദ്യുതി കണക്ഷൻ ആവശ്യമില്ലാത്തതിനാൽ ബീച്ചുകൾ, പാർക്കുകൾ, വിദൂര വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇത് ഉപയോഗിക്കാം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com