പി.ടി.എ പ്രസിഡണ്ടുമാർക്ക്‌ വേണ്ടി ശിൽപ്പശാല സംഘടിപ്പിച്ചു

ജില്ലയിലെ തനതു വിദ്യാഭ്യാസ പദ്ധതിയായ സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി തൃശൂർ വിദ്യാഭ്യാസജില്ലയിലെ പി.ടി.എ. പ്രസിഡണ്ടുമാർക്ക്‌ വേണ്ടി ശിൽപ്പശാല സംഘടിപ്പിച്ചു.

കോഴിക്കോട് സർവ്വകലാശാല സിന്റിക്കേറ്റ് അംഗം ഡോ കാവുമ്പായി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയരക്ടർ എ കെ അജിതകുമാരി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത്‌ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി വി മദനമോഹനൻ, സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടി അസി കോർഡിനേറ്റർ വി മനോജ്‌, ആർ പി മാരായ വടക്കുംകര ഗവ. യു.പി. സ്കൂൾ പ്രധാനാധ്യാപകൻ ടി. എസ് .സജീവൻ,പി എസ് ഷൈജു, വി കെ മുജീബ് റഹ്മാൻ, കെ നന്ദകുമാർ, ജയശ്രീ മാങ്കൂട്ടത്തിൽ, ശുചിത്വമിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ രജനീഷ് രാജൻ, മോഡൽ ഗേൾസ് സ്കൂൾ പ്രധാനാധ്യാപിക കെ ബിന്ദു തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ കെ അൻസാർ സ്വാഗതവും എച്ച് എം ഫോറം കൺവീനർ സ്റ്റൈനി ചാക്കോ നന്ദിയും പറഞ്ഞു. തുടർന്ന് 9,10,11,12 തിയതികളിലായി 14 കേന്ദ്രങ്ങളിൽ പി ടി എ പ്രസിഡണ്ടുമാരുടെ പരിശീലനപരിപാടി സംഘടിപ്പിക്കും. ജില്ലയിലെ 1028 സ്കൂളുകളിലെ പി ടി എ പ്രസിഡണ്ടുമാരുടെയും പരിശീലനം പൂർത്തിയാക്കാനാണ് ആലോചിച്ചിട്ടുള്ളത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page