നടവരമ്പ് : ഗണിതശാസ്ത്രജ്ഞനായിരുന്ന ശ്രീനിവാസ രാമാനുജനോടുള്ള ആദരസൂചകമായി ആചരിച്ചു വരുന്ന ഡിസംബർ 22 ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ഗണിതശാസ്ത്രവാരം ആഘോഷിച്ചു. ഇതിനു മുന്നോടിയി സ്കൂളിൽ ഒരാഴ്ചത്തെ പരിപാടികൾ സംഘടിപ്പിച്ചു.
ചെയർമാൻ സി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി വി രാജൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം വിവേകാനന്ദൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ, ഗണിതശാസ്ത്രവിഭാഗം മേധാവി നിഷ മുരളി എന്നിവർ പങ്കെടുത്തു.
ജ്യാമിതീയ രൂപങ്ങൾ ആവിഷ്കരിച്ച് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘ഗണിതയോഗ’ ഏറെ ശ്രദ്ധേയമായി. പ്രശ്നോത്തരി , റൂബിക്സ് ക്യൂബ് , സുഡോക്കു, രംഗോലി തുടങ്ങിയ മത്സരങ്ങൾ, നൃത്തപരിപാടികൾ, പ്രസിദ്ധ ഗണിത ശാസ്ത്രജ്ഞന്മാരെക്കുറിച്ചുള്ള പ്രസംഗ പരമ്പരകൾ, ചലച്ചിത്രപ്രദർശനം തുടങ്ങിയ പരിപാടികൾ നടന്നു. സ്കൂളിലെ ഗണിതശാസ്ത്ര വിഭാഗമാണ് പരിപാടികൾ ഏകോപിപ്പിച്ചത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com