ഇരിങ്ങാലക്കുട : ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി & വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൻ്റെ പൈതൃക മതിൽ ഉദ്‌ഘാടനം ഡിസംബർ 20 വെള്ളിയാഴ്‌ച രാവിലെ 10.30ന് സ്‌കൂൾ ഓഡിറ്റോറിയ ത്തിൽ നടക്കുന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിക്കും. ഇരിങ്ങാലക്കുട നഗരസഭ ചെയർ പേഴ്‌സൺ മേരിക്കുട്ടി ജോയ് അദ്ധ്യക്ഷത വഹിക്കും.
പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ യുടെ 2018- 19 വർഷത്തെ ഇരിങ്ങാലക്കുട നിയോജകമണ്ഡലം ആസ്‌തി വികസന ഫണ്ടിൽ നിന്നും 48 ലക്ഷം രൂപ വിനിയോഗിച്ച് നടത്തിയ നിർമ്മാണത്തിന് കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം, തൃശൂർ ആണ് നേതൃത്വം നൽകിയത്. പൈതൃക രീതിയിൽ വെട്ടുകല്ലിൽ നിർമിച്ച മതിൽ കാഴ്ചയിൽ ഏറെ കൗതുകകരമാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com