ഇരിങ്ങാലക്കുട : ഡിസംബർ 21 മുതൽ 29 വരെ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സംസ്കാരികോൽസവം വർണ്ണക്കുടയുടെ അനുബന്ധ പരിപാടി വാക്കത്തോൺ ഡിസംബർ 21 ന് ശനിയാഴ്ച രാവിലെ 7.30 ന് അയ്യൻകാവ് മൈതാനിയിൽ നിന്ന് ആരംഭിക്കും. ചന്തക്കുന്നു ഠാണാ ബസ്സ്റ്റാൻഡ് വഴി മൈതാനിയിൽ സമാപിക്കുന്നു.
വാക്കത്തോണിൽ പങ്കെടുക്കുന്ന വർക്ക് നൽകുന്ന ജഴ്സിയുടെ പ്രകാശനം ഉന്നത വിദ്യാഭ്യാസ സാമുഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പ്രവാസി വ്യവസായി നിസാർ അഷറഫിന് നൽകി പ്രകാശനം ചെയ്തു. വർണ്ണക്കുട ജനറൽ കൺവീനർ ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. കോ ഓഡിനേറ്റർമാരായ ടെൽസൺ കോട്ടോളി, സ്റ്റാൻലി.പി.ആർ, എ.സി. സുരേഷ്, ദീപ ആന്റണി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com