ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെ സെപ്റ്റംബർ മാസത്തെ കഥകളി അരങ്ങ് സെപ്റ്റംബർ 12ശനിയാഴ്ച വൈകീട്ട് 5.30-ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. മുദ്ര അസോസിയേഷൻ ഫോർ ആർട്സ് ആൻഡ് കൾച്ചറിന്റെ പങ്കാളിത്തത്തോടെ “സീതാസ്വയംവരം” ആട്ടക്കഥയാണ് ഈ മാസം അരങ്ങിലെത്തുന്നത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും ഐ.കെ.എസ്. (IKS) സെല്ലും സംയുക്തമായാണ് ഈ സാംസ്കാരിക പരിപാടിക്ക് ആവശ്യമായ സഹകരണങ്ങൾ ഒരുക്കുന്നത്.
പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന ഈ കളിയരങ്ങിൽ ശ്രീരാമനായി കലാമണ്ഡലം വിഷ്ണുമോനും, സീതയായി കുമാരി കലാമണ്ഡലം റിയയും വേഷമിടും. ദശരഥനായി കലാമണ്ഡലം സായ്കാർത്തികും, ലക്ഷ്മണനായി കലാനിലയം അജയ് ശങ്കറും, പരശുരാമനായി കലാമണ്ഡലം ശബരിനാഥും രംഗത്തെത്തും.
ഹരിശങ്കർ കണ്ണമംഗലം, കലാമണ്ഡലം ശ്രീജിത്ത് മാരാർ എന്നിവരാണ് പിന്നണിയിൽ സംഗീതമൊരുക്കുന്നത്. ചെണ്ടയിൽ കലാമണ്ഡലം നിഥിൻ കൃഷ്ണ, കലാമണ്ഡലം സുഹാസ് എന്നിവരും മദ്ദളത്തിൽ കലാമണ്ഡലം നാരായണൻ, കലാനിലയം ശ്രീജിത്ത് എന്നിവരും അണിനിരക്കും.
കലാനിലയം വിഷ്ണു പ്രസാദാണ് ചുട്ടി വിഭാഗം കൈകാര്യം ചെയ്യുന്നത്. അണിയറ സഹായികളായി നെടുമുടി മധുസൂദനപ്പണിക്കർ, കലാമണ്ഡലം മനേഷ്, നാരായണൻകുട്ടി എന്നിവരും ചമയങ്ങൾ ഇരിങ്ങാലക്കുട ശ്രീപാർവ്വതി കലാകേന്ദ്രവും നിർവ്വഹിക്കും എന്ന്
ഡോക്ടർ കെ. എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബ് പ്രസിഡണ്ട് രമേശൻ നമ്പീശൻ, സെക്രട്ടറി അഡ്വ. രാജേഷ് തമ്പാൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


