സ്കൗട്ട് – ഗൈഡ് – റോവർ – റെയിഞ്ചർ അദ്ധ്യാപകരുടെ ജില്ലാ ഏകദിന സെമിനാർ

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലയിലെ യു. പി. / ഹൈ സ്കൂൾ /എച്ച. എസ്. എസ്. യൂണിറ്റ് ലീഡേഴ്സ് ആയ സ്കൗട്ട് – ഗൈഡ് – റോവർ – റെയിഞ്ചർ അദ്ധ്യാപകരുടെ ജില്ലാ ഏകദിന സെമിനാർ ഇരിങ്ങാലക്കുട സ്കൗട്ട് ജില്ലാ ഹെഡ്ക്വാർട്ടേഴ്സിൽ എം.എൽ.എ. അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം നിർവ്വഹിച്ചു ജില്ലാ പ്രസിഡണ്ട് സുഭാഷ് ചന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ എം.പി. ജാക്സൻ മുഖ്യാതിഥിയായിരുന്നു.

ജില്ലാ ചീഫ് കമ്മിഷ്ണനറും, ഡി ഇ ഒ യുമായ എം. എസ്. രാജീവ് എം. എൽ. എ. ക്കും മുൻസിപ്പൽ ചെയർമാനും മെമന്റോ നൽകി ആദരിച്ചു . സംസ്ഥാന റോവർ എച് ക്യു കമ്മീഷനർ ആയി നിയമനവും യുണൈറ്റഡ് അമേരിക്കൻ സർവകലാശാല ഡോക്ടറേറ്റും ലഭിച്ച ഡി. ഒ. സി കെ.ഡി. ജയപ്രകാശനെ അനുമോദിച്ചു.



സെമിനാറിനു നേതൃത്വം നൽകിയ സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മിഷ്ണർ സ്കൗട്ട് ജി.കെ. ഗിരീഷിന് എം എൽ എ മെമെന്റോ നൽകി ആദരിച്ചു. ജില്ലാ സെക്രട്ടറി ഡൊമിനിക്ക് പാറേക്കാട്ട് സ്വാഗതവും വാർഡ് കൗൺസിലർമാരായ ഡെലി സിജു യോഹന്നാൻ, കുര്യൻ ജോസഫ്, സ്റ്റേറ്റ് ട്രെയ്‌നിംഗ് കമ്മിഷ്ണർ ഉഷ ആർ. എൻ. ഷേണായി, എ.എസ്.ഓ.സി. നൂറൽ അമീൻ, ജില്ലാ കമ്മീഷ്ണർ (എ. ആർ ) എൻ സി.വാസു ആശംസകൾ നേർന്ന് സംസാരിച്ചു.



ജില്ലാ ട്രെയ്നിംഗ് കമ്മിഷ്ണർ പി. എം. ഐഷാബി നന്ദിയും പറഞ്ഞു. പി.എ. സെയ്ത് മുഹമ്മദ്, പിജി . കൃഷ്ണനുണ്ണി, വി. എസ്. ദാസൻ, കെ.കെ. ജോയ്സി, വി.ബി. പ്രസാദ് എന്നിവർ സെമിനാർ നയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page