‘സമകാലിക ഇന്ത്യ – ചോദ്യങ്ങൾ, മുറിവുകൾ, പ്രതീക്ഷകൾ’ AILU ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിൽ സെമിനാർ നടന്നു

ഇരിങ്ങാലക്കുട : ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ (AILU) തൃശൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിൽ ‘സമകാലിക ഇന്ത്യ – ചോദ്യങ്ങൾ, മുറിവുകൾ, പ്രതീക്ഷകൾ’ എന്ന വിഷയത്തിൽ സെമിനാർ നടന്നു. പ്രമുഖ എഴുത്തുകാരനും കവിയുമായ പി എൻ ഗോപീകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ജനാധിപത്യ പ്രക്രിയയിലൂടെ സമൂഹം നവീകരിക്കാത്ത പക്ഷം ഫാസിസം അധികാരത്തിൽ വരുമെന്നതിൻ്റെ ഉദാഹരണമാണ് ഇന്നത്തെ ഇന്ത്യനവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു.



അഡ്വ ഇ.കെ നാരായണൻ അഡ്വ വി . എൻ ഹരിദാസ് അഡ്വ പി.സുനിൽ അഡ്വ കെ. പി. അജയകുമാർ, അഡ്വ അഷ്‌റഫ് സാബാൻ, അഡ്വ. ഡിനി ലക്ഷ്മൺ,അഡ്വ. കെ. എൻ സിനിമോൾ അഡ്വ. നിർമ്മൽ മാത്യു എന്നിവർ ചർച്ചയിൽ പങ്കെടുത്തു ജില്ലാ സെക്രട്ടറി അഡ്വ കെ.ജി സന്തോഷ് കുമാർ സ്വാഗതവും അഡ്വ വി .പി. ലിസൻ നന്ദിയും രേഖപ്പെടുത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page