പട്ടേപ്പാടം : എ എൽ പി സ്‌കൂൾ കൊറ്റനെല്ലൂരിൻ്റെ (പട്ടേപ്പാടം) 97 -ാം വാർഷികാഘോഷവും ലാലി ടീച്ചർക്ക് യാത്രയയപ്പും അധ്യാപക രക്ഷാകർതൃ സംഗമവും ഏപ്രിൽ 4 വൈകീട് 5 മണിക്ക് നടക്കും. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മുൻപ്രസിഡൻ്റും ആളൂർ ഡിവിഷൻ അംഗവുമായ പി. കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കും.
വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. എസ് ധനീഷ് ചടങ്ങിൽ അധ്യക്ഷത ക്കും. യോഗത്തിൽ മുഖ്യപ്രഭാഷണവും എൽ.എസ്.എസ് വിജയികൾക്കുള്ള ആദരവും കെ.കെ സുരേഷ് (എ ഇ ഒ മാള) നിർവഹിക്കുന്നതാണ്. മാള ഉപജില്ല കലാ-കായിക-ശാസ്ത്ര മേളകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്ക് ആദരം നിർവഹിക്കുന്നത് വെള്ളാങ്കല്ലൂർ ബിപിസി ഗോഡ്‌വിൻ റോഡ്രിഗസ്.
കുട്ടികളുടെ കലാപരിപാടി ഉദ്ഘാടനം ചെയ്യുന്നത് പ്രശസ്‌ത സിനിമ ബാലതാരം ഡാവിഞ്ചി സന്തോഷ് . സ്കൂൾ മാനേജർ കെ.കെ കാഞ്ചന ഫോട്ടോ അനാച്ഛാദനം നിർവഹിക്കുന്നതുമാണ്. അറബി കലോത്സവം ഉപജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് സ്‌കൂളിന് നേടിത്തന്ന പ്രതിഭകൾക്ക് ആദരം ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ശശികുമാർ ഇടപ്പുഴ നിർവഹിക്കുന്നതുമാണ്. വാർഷികാഘോഷ ചടങ്ങുകൾ അന്നേദിവസം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ തത്സമയം സംപ്രേക്ഷണം ഉണ്ടാകും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive