കല്ലേറ്റുംകര : കല്ലേറ്റുംകരയിലുള്ള ഇരിങ്ങാലക്കുട റയിൽവേസ്റ്റേഷൻ്റെ സമഗ്ര വികസനത്തിനായി നടക്കുന്ന ജനകീയ സമരങ്ങൾ ശാക്തീകരിക്കുന്നതിനായി സർവ്വകക്ഷി യോഗം വിളിക്കണം എന്നാവശ്യപ്പെട്ട് റയിൽവേ സ്റ്റേഷൻ വികസന സമിതി ഭാരവാഹികൾ ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ആർ. ജോജോക്ക് കത്തു നൽകി. സർവ്വകക്ഷി യോഗം വിളിക്കാൻ മുൻകൈയെടുക്കാം എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
മുഖ്യ സംഘാടകൻ വർഗ്ഗീസ് തൊടുപറമ്പിൽ, പ്രസിഡണ്ട് വർഗ്ഗീസ് പന്തല്ലൂക്കാരൻ, വർക്കിംഗ് പ്രസിഡണ്ട് കെ.എഫ്. ജോസ്, വൈസ് പ്രസിഡണ്ട് സോമൻ ശാരദാലയം, എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive