പി.കെ ചാത്തൻമാസ്റ്റർ 38-ാം ചരമവാർഷികം

ഇരിങ്ങാലക്കുട : പി.കെ ചാത്തൻമാസ്റ്റർ 38-ാം ചരമവാർഷിക ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. മാടായിക്കോണം സെന്ററിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന എക്സി. അംഗം അഡ്വ. വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പൊറത്തിശ്ശേരി ലോക്കൽ സെക്രട്ടറി പി.ആർ രാജൻ അധ്യക്ഷത വഹിച്ചു.

സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി.കെ സുധീഷ്, മുൻ സംസ്ഥാന കൗൺസിൽ അംഗവും കേരള ഫീഡ്സ് ചെയർമാനുമായ കെ. ശ്രീകുമാർ, ജില്ലാ എക്സി. അംഗം പി. മണി, മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ്, ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിലർ അൽഫോൻസ തോമസ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

അനുസ്മരണ സമ്മേളനത്തിന് ലോക്കൽ കമ്മിറ്റി അംഗം പി.സി രഘു സ്വാഗതവും, മാടായിക്കോണം ബ്രാഞ്ച് സെക്രട്ടറി പി.സി രാജീവ് നന്ദിയും പറഞ്ഞു. രാവിലെ കുഴിക്കാട്ടുകോണം സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിലും നിരവധി പേർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page