ഫിലിം മേക്കിംഗ് ശില്പശാലയ്ക്ക് സമാപനം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, ചേതന കോളേജ് ഓഫ് മീഡിയ ആൻഡ് പെർഫോർമിംഗ് ആർട്സ് എന്നിവയുമായി ചേർന്ന് ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ഫിലിംമേക്കിംഗ് ക്യാമ്പ് സമാപിച്ചു.

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ എഡിറ്റർ സൂരജ് ഇ.എസ്. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ബെന്നി ബെനഡിക്ട് ക്യാമ്പിന് നേതൃത്വം നൽകി. ചേതന ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകരായ പാസ്കി കെ, മിഥുൻ ബെനി, അക്ഷജ് സത്യൻ എന്നിവർ ക്ലാസുകൾ നയിച്ചു.

ക്യാമ്പിന്റെ അവസാന ദിവസം ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയക്കര സി.എം.ഐ ഷോർട്ട് ഫിലിം ചിത്രീകരണത്തിനായുള്ള ക്യാമറ സ്വിച്ച് ഓൺ നിർവഹിച്ചു. സ്ക്രിപ്റ്റ് റൈറ്റിംഗ്, എഡിറ്റിംഗ്, വീഡിയോഗ്രാഫി എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകിക്കൊണ്ട് ക്യാമ്പ് സമഗ്രമായ പഠനാനുഭവമായി മാറി.

ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ ഫാക്കൽറ്റി കോർഡിനേറ്റർമാരായ അനഘ് രമേഷ്, അഞ്ജന കൃഷ്ണ പി. ടി. എന്നിവർ ക്യാമ്പിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ചേതനയിലെ കോർഡിനേറ്റർമാരായ അലക്സ്, ജോൺ, ആദിത്യ എന്നിവരും ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥി കോർഡിനേറ്റർമാരായ മാളവിക, സയൂജ്, ലക്ഷ്മി, ശ്രീറാം, സൻജോ, സലാസ് എന്നിവരും ക്യാമ്പ് സംഘടിപ്പിക്കാൻ നേതൃത്വം നൽകി.

A three-day filmmaking camp organized in Irinjalakuda in collaboration with Christ College of Engineering, Chetana Media Institute and Chetana College of Media and Performing Arts concluded

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page