റെയിൽവേ സ്റ്റേഷനോടുള്ള അവഗണനക്കെതിരെയുള്ള കല്ലേറ്റുംകര വികസന സമരം 8-ാം നാൾ – ആളൂരിൽ സമരാഗ്നി ജ്വലനം നടന്നു , ഇന്ന് കല്ലേറ്റുംകര സെന്ററിൽ

ആളൂർ : കല്ലേറ്റുംകര വികസന സമരം ജനകീയ പ്രചരണ സമരാഗ്നി ജ്വലനം 8-ാം നാൾ ആളൂരിൽ മാള ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു ഷാജു സമരാഗ്നി ജ്വലിപ്പിച്ച് ഉദ്ഘാടനം നിർവഹിച്ചു.



പാപ്പച്ചൻ വാഴപ്പിള്ളി സമര സന്ദേശം നൽകി. ഡേവിസ് നമ്പാടൻ നേതൃത്വം നൽകി. ആളൂർ ഗ്രാമപഞ്ചായത്ത് അംഗം കെ.ബി. സുനിൽ അദ്ധ്യക്ഷത വഹിച്ചു.



സോമൻ ചിറ്റേത്ത്, ഇ.കെ. ജനാർദ്ദനൻ, ഡേവിസ് എടപ്പിള്ളി, ഡോ.സണ്ണി ഫിലിപ്പ്, ബേബി ചാതേലി, ഡേവിസ് തുളുവത്ത്, കെ.പി. കുരിയൻ, ഡോ. മാർട്ടിൻപിപോൾ, ഭുവനചന്ദ്രൻ, സോമൻ ശാരദാലയം, കെ.കെ. ജോഷി, റോബി. കെ.കെ, ശശി ശാരദാലയം, ഐ.കെ. ചന്ദ്രൻ, ആൻ്റോ പുന്നേലിപറമ്പിൽ, ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ, ലാസർ, ബിജു കൊടിയൻ, ജോസ് കുഴിവേലി, തുടങ്ങിയ നിരവധി പേർ സമരജ്വാലയേന്തി സമര പങ്കാളികളായി. വർഗ്ഗീസ് പന്തല്ലൂക്കാരൻ സ്വാഗതവും കെ.എഫ്. ജോസ് നന്ദിയും പറഞ്ഞു.



റെയിൽവേ സ്റ്റേഷനോടുള്ള അവഗണനക്കെതിരെയുള്ള കല്ലേറ്റുംകര വികസന സമരം 9-ാം നാൾ മാർച്ച് 23 ഞായറാഴ്ച വൈകിട്ട് കല്ലേറ്റുംകര സെന്ററിൽ നടക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page