ഇരിങ്ങാലക്കുട ടൗൺ കോ ഓപറേറ്റേവ് ബാങ്ക് ജീവനക്കാരുടെ നേതൃത്വത്തിൽ നഗരസഭാ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എം പി ജാക്‌സന് സ്വീകരണം നൽകി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ കോ ഓപറേറ്റേവ് ബാങ്ക് ജീവനക്കാരുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എം പി ജാക്‌സണും ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് ചാക്കോയ്ക്കും ടി ഡി ദശോബിനും സ്വീകരണം നൽകി.

മുൻ എം എൽ എ പി എ മാധവൻ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ നിഷ കെ ജി അധ്യക്ഷത വഹിച്ച യോഗത്തിൽ ബാങ്ക് വൈസ് ചെയർമാൻ പ്രൊഫ. ഇ ജെ വിൻസെന്റ്, ബാങ്ക് എം ഡി ജോൺ എ എൽ, മാനേജർ ബാലചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കേരളാ അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം ആർ ഷാജു സ്വാഗതവും സനൽ കല്ലൂക്കാരൻ നന്ദിയും പറഞ്ഞു.

Irinjalakuda Town Cooperative Bank employees gave reception to MP Jackson, who was elected as the Municipal Chairman

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page