എടതിരിഞ്ഞി : സംസ്ഥാനത്ത് പുതിയ യുഡിഎഫ് മന്ത്രിസഭ വി.ഡി സതീശൻ്റെ നേതൃത്വത്തിൽ അധികാരമേറ്റെടുത്തതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് പടിയൂർ മണ്ഡലം ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വാർഡ് കേന്ദ്രത്തിൽ പ്രവർത്തകർ ഒത്തുചേർന്ന് പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും പായസവും ലഡുവും മിഠായി വിതരണം ചെയ്തും ആഹ്ലാദം പങ്കുവെച്ചു.
ജനകീയ സർക്കാരിന്റെ വരവ് നാടിന്റെ വികസനത്തിന് പുതിയ വേഗം നൽകുമെന്ന് ചടങ്ങിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. ആഹ്ലാദ പ്രകടനത്തിനും മധുരവിതരണത്തിനും മണ്ഡലം പ്രസിഡണ്ട് എ. ഐ. സിദ്ധാർത്ഥൻ, കാട്ടൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.കെ. ഷൗക്കത്തലി, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എ.യു. വേണുഗോപാൽ,
വാർഡ് പ്രസിഡണ്ട് നസീമ കബീർ, cuc പ്രസിഡണ്ട് സജീന സിദ്ധീഖ്, മണ്ഡലം വൈസ് പ്രസിഡണ്ട് ഒ. എൻ. ഹരിദാസ് , വാർഡ്ഭാരവാഹികളായ എ. എം അശോകൻ, ജാസ്മിൻ ഷിഹാബ്, ടി. കെ. ഷാഹിർ, ടി.കെ. റഫീഖ്, എം.കെ അബ്ദുൽ മജീദ് എന്നിവർ നേതൃത്വം നൽകി. പ്രദേശത്തെ നിരവധി കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും ആഘോഷങ്ങളിൽ പങ്കാളികളായി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




