60 ഓളം നാഷണൽ മെഡൽ, 400 യൂണിവേഴ്സിറ്റി/സ്റ്റേറ്റ് മെഡലുകൾ, ഇന്റർ സോൺ മത്സരങ്ങളിൽ 15 ചാമ്പ്യൻഷിപ്പുകളിൽ ഒന്നാം സ്ഥാനം – കായിക രംഗത്ത് മികച്ച നേട്ടവുമായി ക്രൈസ്റ്റ് കോളേജ്

ഇരിങ്ങാലക്കുട : ഏകദേശം 500ൽ അധികം കായിക താരങ്ങൾ ക്രൈസ്റ്റ് കോളേജിൽ വിവിധ ടീമുകളിലായി ഇത്തവണ പരിശീലനത്തിൽ ഏർപ്പെട്ടു. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഇന്റർ സോൺ മത്സരങ്ങളിൽ 15 ചാമ്പ്യൻഷിപ്പുകളിൽ ഒന്നാം സ്ഥാനം, 9 ഇനങ്ങളിൽ രണ്ടാം സ്ഥാനം, 7 ഇനങ്ങളിൽ മൂനാം സ്ഥാനം. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്ക്‌ വേണ്ടി 106 കുട്ടികളെ ഈ വർഷം ക്രൈസ്റ്റ് കോളേജ് സംഭാവന ചെയ്തത് അടക്കം 180ൽ അധികം കുട്ടികൾ നാഷണൽ ലെവൽ മത്സരത്തിൽ പങ്കെടുത്തു.

60 ഓളം നാഷണൽ മെഡൽ. 400 കുട്ടികൾ യൂണിവേഴ്സിറ്റി/സ്റ്റേറ്റ് മെഡലുകൾ നേടി. ഇന്റർ നാഷണൽ പവർലിഫ്റ്റിംഗ് താരം അനഘ കേരളാ സംസ്ഥാന യുവജന ബോർഡിന്റെ മികച്ച കായിക താരത്തിനുള്ള സ്വാമി വുവേകാനന്ദൻ പുരസ്‌കാരം നേടി. ക്രൈസ്റ്റ് കോളേജ് താരം സാന്ദ്ര ഇന്റർ നാഷണൽ കോർഫ് ബോൾ താരമായി. സുഫ്‌ന ജാസ്മിൻ അടക്കമുള്ള 14 താരങ്ങൾ നാഷണൽ ഗെയിംസിൽ പങ്കെടുക്കുകയും 5 മെഡലുകളും നേടി.

സൗത്ത് ഇന്ത്യ ഫുട്ബോൾ ടൂർണമെന്റ്, ഓൾ കേരളാ വടം വലി, ബാസ്കറ്റ്ബോൾ, വോളീബോൾ, ഹോക്കി ടൂർണമെന്റുകളും, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ടെന്നീസ്, പവർ ലിഫ്റ്റിംഗ് മത്സരങ്ങളും നടത്തി. ക്രൈസ്റ്റ് കോളേജിന്റെ കായിക നേട്ടങ്ങളുടെ പിന്നിൽ മികച്ച സംഭാവന നൽകുന്ന കോളേജ് മാനേജ്മെന്റ്, കേരളാ സ്റ്റേറ്റ് സ്പോർട്സ് കൌൺസിൽ, SAI, കായിക രംഗത്ത് കോളേജിനെ സ്പോൺസർ ചെയുന്ന സന്മനസുകൾ എല്ലാവരുടെയും സഹകരണം വിലമതിക്കാനാവാത്തതാണ്. ക്രൈസ്റ്റ് കോളേജ് താരങ്ങളുടെയും, പരിശീലകരുടെയും കഠിനധ്വാനവും പരിശ്രമവും തന്നെയാണ് എല്ലാറ്റിലും ഉപരി ഈ നേട്ടങ്ങൾക്ക് പിന്നിൽ എന്ന് കോളേജ് അധികൃതർ പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

continue reading below...

continue reading below..

You cannot copy content of this page