ഇരിങ്ങാലക്കുട : കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ശ്രീകോവിൽ സമർപ്പണവും പുനപ്രതിഷ്ഠയും നവീകരണകലശവും 2025 ഏപ്രിൽ 23 മുതൽ മെയ് 3 വരെ നടക്കും. ഏപ്രിൽ 30ന് പുനപ്രതിഷ്ഠയും മെയ് 3ന് നട തുറപ്പുമായി 11 ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേകം നിർമ്മിച്ച കലശമണ്ഡപത്തിൽ നടക്കുന്ന താന്ത്രിക ക്രിയകൾക്ക് ക്ഷേത്രം തന്ത്രി നടുവത്ത് കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.
പൂർണ്ണമായും കരിങ്കല്ലിൽ നിർമ്മിച്ച ശ്രീകോവിലിന്റെ മേൽക്കൂര ചെമ്പോല പതിപ്പിച്ച നാലുകെട്ട് മാതൃകയിലുള്ളതാണ്. ക്ഷേത്രനിർമാണത്തിനും അനുബന്ധ ചെലവുകൾക്കുമായി 80 ലക്ഷം രൂപയുടെ ബഡ്ജറ്റ് ആണ് കണക്കാക്കിയിരിക്കുന്നത്.
ഏപ്രിൽ 21 രാവിലെ 9 മണിക്ക് കലവറ നിറക്കൽ നടക്കും.
23 മുതൽ മെയ് 3 വരെ എല്ലാ ദിവസവും രാവിലെ എട്ടിന് സോപാനസംഗീതവും 9 മുതൽ പടിഞ്ഞാറേക്കര എൻ എസ് എസ് കരയോഗം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ ദേവീ ഭാഗവത പാരായണവും ഉച്ചയ്ക്ക് 12:30ക്ക് പ്രസാദൂട്ടും നടക്കും. 11 ദിവസവും 18 മണിക്കൂറോളം നീണ്ടുനിൽക്കുന്ന പരിപാടികളാണ് നവീകരണകലശവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ നടക്കുന്നത്.
ക്ഷേത്ര കലകളായ ഓട്ടൻതുള്ളൽ, ശീതങ്കൻ തുള്ളൽ, കുറത്തിയാട്ടം, ചാക്യാർകൂത്ത്, പാഠകം, സോപാനസംഗീതം, ബ്രാഹ്മിണിപ്പാട്ട് തുടങ്ങിയവയും അക്ഷരശ്ലോക സദസ്സ്, മൃദംഗ മേള, കഥകളി എന്നിവയ്ക്ക് പുറമേ തെക്കൻ കേരളത്തിലെ ദേവി ക്ഷേത്രങ്ങളിൽ നടക്കുന്ന പടയണി, കുത്തിയോട്ടം മധ്യകേരളത്തിലെ ദേവി ക്ഷേത്രങ്ങളിൽ നടക്കുന്ന ആചാരപ്രധാനമായ മുടിയേറ്റ്, തോൽപ്പാവക്കൂത്ത്, പാവക്കഥകളി, ഭരതനാട്യം, ഒഡീസി , തിരുവാതിരക്കളി, നൃത്ത്യനൃത്യങ്ങൾ, ഭജന, തായമ്പക, ബാലെ, പഞ്ചാരിമേളം, പ്രാദേശിക ആഘോഷ സമിതികളുടെ നേതൃത്വത്തിലെ താലിവരവും നടക്കും
23ന് വൈകിട്ട് നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം നവീകരണ സമിതി ചെയർമാൻ വേണുഗോപാൽ മേനോൻ നിർവഹിക്കും. രക്ഷാധികാരി നളിൻ ബാബു അധ്യക്ഷത വഹിക്കും. ക്ഷേത്രം ഊരാളനും മുകുന്ദപുരം താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ ചെയർമാനുമായ അഡ്വ: ശങ്കരൻകുട്ടി, നടുവത്ത് കൃഷ്ണൻ നമ്പൂതിരി, ശിവദാസ് പള്ളിപ്പാട്ട്, എസ് കൃഷ്ണകുമാർ, ആശാ സുരേഷ്, വിജയൻ ചിറ്റേത്ത് എന്നിവർ സംസാരിക്കും. നവീകരണ സമിതി ജനറൽ കൺവീനർ മനോജ് കല്ലിക്കാട്ട് സ്വാഗതവും ക്ഷേമസമിതി സെക്രട്ടറി മനോജ് കുമാർ മാടശ്ശേരി നന്ദിയും പറയും.

സോപാന വാനമ്പാടി കുമാരി ആശാ സുരേഷ്, ഐരണിശം വൈദേഹി സുരേഷ്, സലീഷ് നനദുർഗ്ഗ, അനിരുദ്ധ് & ഹരികൃഷ്ണൻ, ആർ, അലോഷ്യ രാജേഷ് & രുദ്രേഷ്,കുമാരി ദേവി കൃഷ്ണ & കലാപീഠം കൃഷ്ണദേവ് യു മാരാർ,
പാലക്കാട് വാസുദേവൻ & ശ്യാം കൃഷ്ണ തിരുമുതുക്കുറിശ്ശി, ഡോ: ജയകൃഷ്ണൻ വെള്ളാങ്കല്ലൂർ & തൃക്കാക്കര രജീഷ് രാമചന്ദ്രൻ എന്നിവർ വിവിധ ദിവസങ്ങളിൽ സോപാനസംഗീതം അവതരിപ്പിക്കും.
സദനം രാമകൃഷ്ണൻ & സദനം രതീഷ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന കേളി, ഇരിങ്ങാലക്കുട കളിയരങ്ങ് അവതരിപ്പിക്കുന്ന ചോറ്റാനിക്കര അമ്മ കഥകളി, അക്ഷരശ്ലോക സമിതി അവതരിപ്പിക്കുന്ന അക്ഷരശ്ലോക സദസ്സ്, എൻ എസ് എസ് വനിതാസമാജം പൈങ്ങോട്, ശിവശങ്കരി തിരുവാതിരക്കളി സംഘം കുന്നത്തൃക്കോവ്, തത്വമസി വനിത സംഘം മാടായിക്കോണം, കീഴാടൂർ എൻഎസ്എസ് കരയോഗം അന്നമനട.
മുരിയാട് എൻഎസ്എസ് കരയോഗം, എടക്കുളം എൻ എസ് എസ് കരയോഗം , തെക്കേമനവലശ്ശേരി എൻഎസ്എസ് കരയോഗം, എന്നിവർ വിവിധ ദിവസങ്ങളിൽ തിരുവാതിരക്കളി അവതരിപ്പിക്കും.
കുമാരി ഹൃദ്യ ഹരിദാസ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം, അനാമിക, ശിവാനി അനിൽകുമാർ, അരുണിമ ബാബു, സൂര്യനന്ദ എസ് എന്നിവർ അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തം, ഇരിങ്ങാലക്കുട മുദ്രാലയ സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ എന്നിവ നടക്കും.
ഡോ: അമ്മന്നൂർ രജനീഷ് ചാക്യാർ ചാക്യാർ കൂത്ത്, മൃദംഗ കളരി അവതരിപ്പിക്കുന്ന മൃദംഗമേള, മാടായിക്കോണം ഗീതാഞ്ജലി ഭജൻസ് അവതരിപ്പിക്കുന്ന ഭജന സന്ധ്യ, ആലുവ രംഗകല ശിവ ശക്തി
സിനി വിഷ്വൽ സ്റ്റേജ് ഡ്രാമ കലാമണ്ഡലം സുരേഷ് കാളിയത്തും സംഘവും അവതരിപ്പിക്കുന്ന ശീതങ്കൻ തുള്ളൽ, ഇരിങ്ങാലക്കുട നൃത്ത്യതി നൃത്തക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, ചെട്ടികുളങ്ങര തേജോമയി കുത്തിയോട്ട സമിതി കുത്തിയോട്ടം, കലാമണ്ഡലം പി.കെ. നാരായണൻ നമ്പ്യാർ അവതരിപ്പിക്കുന്ന പാഠകം, ഇരിങ്ങാലക്കുട സംഗമേശ്വര നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ, അപർണ രാമചന്ദ്രൻ അവതരിപ്പിക്കുന്ന ഭരതനാട്യ കച്ചേരി, പത്തനംതിട്ട കടമ്മനിട്ട ഗോത്ര കലാകളരി അവതരിപ്പിക്കുന്ന പടയണി, പത്മിനി ബ്രാഹ്മണിയമ്മ & സുധാ ബ്രാഹ്മണിയമ്മ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ബ്രാഹ്മിണിപ്പാട്ട്, എടക്കുളം ഭജൻസ് അവതരിപ്പിക്കുന്ന ഭജന, ശുകപുരം മിഥുൻ കൃഷ്ണൻ & പാർട്ടി അവതരിപ്പിക്കുന്ന തായമ്പക.
പത്മശ്രീ രാമചന്ദ്രൻ പുലവർ ഷൊർണൂരിന്റെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന തോൽപ്പാവക്കൂത്ത്, വെച്ചൂർ രമാദേവിയും സംഘവും അവതരിപ്പിക്കുന്ന കുറത്തിയാട്ടം, ഗുരു മധുലിത മൊഹ പത്ര നൃത്യാന്തർ ബാംഗ്ലൂർ അവതരിപ്പിക്കുന്ന ഒഡീസ്സി ശാസ്ത്രീയ നൃത്തം, ശ്രീഭദ്ര മുടിയേറ്റ് സംഘം കൊരട്ടി അവതരിപ്പിക്കുന്ന മുടിയേറ്റ്, കലാമണ്ഡലം ശ്രീജ വിശ്വവും സംഘവും അവതരിപ്പിക്കുന്ന ഓട്ടം തുള്ളൽ, രാജീവ് വാര്യരുടെ പ്രമാണത്തിൽ നടക്കുന്ന അവതരിപ്പിക്കുന്ന പാഞ്ചാരിമേളം, ഇരിങ്ങാലക്കുട ഭരത് വിദ്വത് മണ്ഡൽ അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ, ഇരിങ്ങാലക്കുട നടന കൈരളി അവതരിപ്പിക്കുന്ന പാവക്കഥകളി, പ്രാദേശിക ആഘോഷ സമിതികളുടെ നേതൃത്വത്തിൽ നടക്കുന്ന താലി വരവ് എന്നിവയാണ് പരിപാടികൾ.
പത്രസമ്മേളനത്തിൽ കളത്തുംപടി ശ്രീദുർഗ്ഗാദേവി ക്ഷേത്ര നവീകരണ സമിതി രക്ഷാധികാരി നളിൻ ബാബു, ക്ഷേത്രക്ഷേമ സമിതി പ്രസിഡണ്ട് ശിവദാസ് പള്ളിപ്പാട്ട്,, സെക്രട്ടറി മനോജ് കുമാർ മാടശ്ശേരി, നവീകരണ സമിതി അംഗങ്ങളായ ഇ.ജയരാമൻ, കൃഷ്ണകുമാർ ടി. എൻ, ട്രഷറർ വിജയൻ ചിറ്റേത്ത്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ആശാ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
continue reading below...

continue reading below..