സമരാഗ്നി വൃത്തവുമായി കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ സമരം 100-ാം ദിനത്തിൽ

കല്ലേറ്റുംകര : കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ അവഗണനക്കെതിരെ മുഖ്യ സംഘാടകൻ വർഗീസ് തൊടുപറമ്പിലിന്റെ നേതൃത്വത്തിൽ മാർച്ച്‌ 15 നു വിളംബരം ചെയ്ത റെയിൽവേ സമരം 100-ാം ദിനത്തിലും തുടരുന്നു. ഇതിനോടനുബന്ധിച്ചു നടന്ന സമരാഗ്നി വൃത്തം കല്ലേറ്റുംകര ജംഗ്ഷനിൽ റെയിൽവേ സ്റ്റേഷൻ വികസന സമ്മതി വർക്കിങ് പ്രസിഡന്റ്‌ കെഎഫ് ജോസ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ്‌ ഡേവിസ് തുളുവത്ത് അദ്ധ്യക്ഷനായി. സോമൻ സാരദാലയം സമര സന്ദേശം നൽകി. ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ സ്വാഗതവും ജോസ് കുഴിവേലി നന്ദിയും പറഞ്ഞു. ലാലു, അമിരുള്ള, ജോയ് മാളിയേക്കൽ, പോൾസൺ പുന്നേലി, കുമാരൻ കൊട്ടാരത്തിൽ, ജോസ് പുന്നേലി, എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page