മാലിന്യ സംസ്കരണം, കാറളം പഞ്ചായത്ത് പരിധിയിൽ വിജിലൻസ് സ്‌ക്വാഡ് മിന്നൽ പരിശോധന നടത്തി പിഴ ഈടാക്കി

കാറളം : കാറളം ഗ്രാമപഞ്ചായത്തിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വിജിലൻസ് സ്‌ക്വാഡ് പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തുകയും, അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്തതിന് പിഴ ഈടാക്കുകയും ചെയ്തു.

വിജിലൻസ് കോഡ് കൺവീനർ ആയ കാറളം ഹെൽത്ത് ഇൻസ്പെക്ടർ ഉമേഷ് കെ എം പരിശോധനയ്ക്ക് നേതൃത്വം നൽകി. വിജിലൻസ് കോഡ് അംഗങ്ങളായ കാറളം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഐശ്വര്യ ടി. ബി, കുടുംബശ്രീ അംബാസിഡർ ചിന്താ സുഭാഷ്, സന്നദ്ധ പ്രവർത്തകൻ റഷീദ് കാറളം എന്നിവരും പരിശോധനയിൽ പങ്കെടുത്തു. തുടർന്നും പരിശോധനകൾ ശക്തമാക്കുമെന്ന് കേരളം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page