ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എം പാർട്ടി കള്ളപ്പണം വെളപ്പിച്ചു എന്നും സി.പി.എം ജില്ലാ നേതൃത്വവും പ്രാദേശിക നേതൃത്വവും കമ്മീഷനും പാരിതോഷികങ്ങളും കൈപറ്റി ബാങ്ക് പരിധിക്കു പുറത്തുളള വ്യക്തികൾക്ക് വൻതുക മതിയായ വസ്തു ജാമ്യമില്ലാതെ നൽകി എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ച് ശരിയെന്ന് കണ്ടെത്തി സ്വത്തുവകകൾ കണ്ടുകെട്ടുകയും പ്രതിചേർക്കുകയും ചെയ്ത സാഹചര്യത്തിൽ സി.പി.എം ആസൂത്രിതമായി നടത്തിയ ബാങ്ക് കൊള്ളയെന്ന് തെളിഞ്ഞിരിക്കുന്നു എന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് വിമലൻ പ്രസ്താവനയിൽ പറഞ്ഞു.
ഉത്തരവാദിത്വം ഏറ്റെടുത്ത് നിക്ഷേപകർക്ക് പാർട്ടി പണം തിരികെ നൽകുകയും അല്ലാത്തപക്ഷം സ്വത്ത് പിടിച്ചെടുത്ത് നിക്ഷേപകർക്ക് നൽകുകയും വേണം. കൊള്ളക്ക് നേതൃത്വം നൽകിയ നേതാക്കളെ പുറത്താക്കുവാൻ നേത്രത്വം തയാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive