ഇരിങ്ങാലക്കുട : കാലവർഷം അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിനായി തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന 4 കൺട്രോൾ റൂമുകൾ തുറന്നതായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ IPS അറിയിച്ചു. ചാലക്കുടി, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഓഫീസുകളിലും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലുമാണ് കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങിയത്. അടിയന്തിര സാഹചര്യങ്ങളിൽ പൊതു ജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.
കൺട്രോൾ റൂം ഇരിങ്ങാലക്കുട : 04802828000 ഇരിങ്ങാലക്കുട, കാട്ടൂർ, ചേർപ്പ്, അന്തിക്കാട്, ആളൂർ, മാള പോലീസ് സ്റ്റേഷൻ പരിധികളിൽ താമസിക്കുന്നവർക്ക് ബന്ധപ്പെടാവുന്നതാണ്.
കൺട്രോൾ റൂം ചാലക്കുടി : 9497933756 കൊരട്ടി, ചാലക്കുടി, അതിരപ്പിള്ളി, കൊടകര, വെള്ളിക്കുളങ്ങര, പുതുക്കാട്, വരന്തരപ്പിള്ളി എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ താമസിക്കുന്നവർക്ക് ബന്ധപ്പെടാവുന്നതാണ്.
കൺട്രോൾ റൂം കൊടുങ്ങല്ലൂർ : 04802800561 കൊടുങ്ങല്ലൂർ, മതിലകം, കൈപ്പമംഗലം, വലപ്പാട്, വാടാനപ്പിള്ളി, അഴീക്കോട് കോസ്റ്റൽ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ താമസിക്കുന്നവർക്ക് ബന്ധപ്പെടാവുന്നതാണ്.
ഇത് കൂടാതെ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം 04802991368 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive