കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയിൽവെ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിർദ്ദേശാനുസരണം പി എ രാജേഷ് ആർ നായർ സന്ദർശിച്ചു. ഇനി നടത്തേണ്ടതും നടത്താൻ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്റ്റേഷൻ മാസ്റ്ററുമായും റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷനുമായ റെയിൽവെ വികസന സമിതിയുമായും ആശയവിനിമയം നടത്തി.
കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിൻ്റെ എം പി ആയ ഉടൻ സ്ഥലം സന്ദർശിക്കാൻ അയച്ച സംഘം നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ, 6 വർഷമായി പണിയാതെ കിടന്നിരുന്ന ടോയ്ലറ്റുകളുടെ നവീകരണം, 20 വർഷത്തിലേറെയായി മുടങ്ങിക്കിടന്ന വിശ്രമ മുറി നവീകരണം, പ്ലാറ്റ് ഫോം ടൈൽ വിരിക്കൽ, എന്നിവയുടെ പ്രവർത്തനം പൂർത്തിയായി വരുന്നതായും പ്ലാറ്റ് ഫോമിൽ 5 ഷെൽട്ടറുകൾ ഉടൻ എത്തുമെന്നും അദ്ദേഹം അറിയിച്ചു.
സ്റ്റൈൻലസ് സ്റ്റീൽ ചെയറുകൾ, പ്രവേശന കവാടത്തിൽ ഹൈമാസ് ലൈറ്റ് അനുമതി തരുന്ന ഉടൻ സ്ഥാപിക്കൽ, പുതിയ വിഗലാംഗർക്ക് വീൽചെയർ, സ്ട്രക്ചർ, ഫാനുകൾ, ലൈറ്റ് എന്നിവ എത്രയും വേഗം ശരിയാക്കുന്നും അദ്ദേഹം പറഞ്ഞു. അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
പാസഞ്ചേഴ്സ് അസോസിയേഷനും റെയിൽവെ വികസന സമിതിയും വികസനവുമായി ബന്ധപ്പെട്ട നിവേദനങ്ങൾ എം പി യ്ക്ക് നൽകുകയും ബിജെപി ജില്ലാ ഘടകത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ഷാജു ജോസഫ്, റെയിൽവെ വികസന സമിതി പ്രസിഡണ്ട് വർഗ്ഗീസ് പന്തല്ലൂക്കാരൻ, സെക്രട്ടറി ശശി ശാരദാലയം, ജില്ലാ പ്രസിഡണ്ട് എ ആർ ശ്രീകുമാർ, ജില്ല ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, മണ്ഡലം പ്രസിഡണ്ടുമാരായ പി എസ് സുഭീഷ്, ആർച്ച അനീഷ്, ജില്ല സെക്രട്ടറിമാരായ അജീഷ് പൈക്കാട്ട്, വിപിൻ പാറമേക്കാട്ടിൽ എന്നിവർ സ്ഥലത്തുണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive