ഇരിങ്ങാലക്കുട : 0480 കലാസാംസ്കാരിക സംഘടന വാർഷിക സമ്മേളനത്തോടനുബന്ധിച്ച് രാസലഹരിമുക്ത ക്യാമ്പയിന്റ് ഭാഗമായി വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുന്നു.
സർക്കാർ പദ്ധതിയായ തൂഫാനൊപ്പം കൈകോർത്തുകൊണ്ട് ഓഗസ്റ്റ് 2ന് കഥകളിയും, ഓഗസ്റ്റ് 11 ന് ക്രൈസ്റ്റ് ” BLEEDING GREEN” MUSICAL BAND BANGALORE അവതരിപ്പിക്കുന്ന മ്യൂസിക് പ്രോഗ്രാമും, ആഗസ്റ്റ് 15 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് “പാടുക പാട്ടുകാര” എന്ന നാടകവും അവതരിപ്പിക്കുമെന്നു സംഘടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടന പരിപാടി 101 പേർ തിരിത്തെളിയിച്ച് ഉദ്ഘാടനം ചെയ്യും.
ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ 0480 പ്രസിഡന്റ് യു പ്രദീപ് മേനോൻ, സെക്രട്ടറി റഷീദ് കാറളം, ഭാരവാഹികളായ കിഷോർ പള്ളിപ്പാട്ട്, സുധിപ് മേനോൻ, സതീഷ് മേനോൻ എന്നിവർ പങ്കെടുത്തു .

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




