വെള്ളാങ്ങല്ലൂർ : മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ റഊഫ് കരൂപ്പടന്നയുടെ “പവിഴദ്വീപിലെ നക്ഷത്രങ്ങൾ” എന്ന പുസ്തകത്തിൻ്റെ പ്രകാശനം കരൂപ്പടന്ന ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് സംസ്ഥാന കായിക – യുവജനകാര്യ മന്ത്രി അഡ്വ. ഒ.ജെ.ജനീഷ് നിർവ്വഹിച്ചു.. റിട്ട. അധ്യാപിക ജാനകി രാമചന്ദ്രൻ ആദ്യ പുസ്തകം സ്വീകരിച്ചു.
വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുലേഖ അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു. മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി ഖാദർ പട്ടേപ്പാടം പുസ്തക പരിചയം നടത്തി.

ജില്ലാ പഞ്ചായത്ത് അംഗം സി.ബി.ഷക്കീല ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അയ്യൂബ് കരൂപ്പടന്ന, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രീതി ടീച്ചർ, ഷാജി ആറ്റാശ്ശേരി, രമേശ് മാടത്തിങ്കൽ, മുസമ്മിൽ, കരൂപ്പടന്ന സ്കൂൾ ഓർഡ് സ്റ്റുഡൻ്റ് അസോസിയേഷൻ രക്ഷാധികാരി ഉമ്മർ പിച്ചത്തറ, കരൂപ്പടന്ന ഗ്രാമീണ വായനശാല എക്സി.അംഗം വി.ജി.പ്രദീപ്,
കരൂപ്പടന്ന ന്യൂഹീറോസ് ക്ലബ്ബ് പ്രസിഡണ്ട് എം.എ.മൈഷൂക്ക്, സലീം അറക്കൽ, വി.എ.നാസർ, ലീന ടീച്ചർ, സന്ധ്യ വിനോദ് എന്നിവർ സംസാരിച്ചു. വെള്ളാങ്ങല്ലൂർ പ്രസ്സ് ക്ലബ്ബ് സെക്രട്ടറി എ.വി.പ്രകാശ് സ്വാഗതവും റഊഫ് കരൂപ്പടന്ന നന്ദിയും പറഞ്ഞു.
ബഹ്റൈൻ പ്രവാസികളായ പ്രതിഭകളെ കുറിച്ച് റഊഫ് എഴുതിയ കുറിപ്പുകളുടെ സമാഹാരമായ ഈ പുസ്തകത്തിൻ്റെ പ്രസാധനം നിർവ്വഹിച്ചിരിക്കുന്നത് കൊടുങ്ങല്ലൂർ അക്കാ പുൽക്കോ പബ്ലിക്കേഷൻസ് ആണ്. വെള്ളാങ്ങല്ലൂർ പ്രസ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് പ്രകാശന ചടങ്ങ് നടത്തിയത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




