ഇരിങ്ങാലക്കുട : അന്തിക്കാട്ടെ ചെത്തുതൊഴിലാളികൾ നടത്തിയ ചരിത്രപ്രസിദ്ധമായ കൊലമുറി സമരത്തിന്റെ പശ്ചാത്തലത്തിൽ രാജേഷ് തെക്കിനിയേടത്ത് എഴുതിയ നോവൽ കൊലമുറിയുടെ അഞ്ചാം പതിപ്പ് പ്രസിദ്ധീകരിച്ചു. 2017 ൽ അഡ്വ. വി എസ് സുനിൽക്കുമാർ പ്രകാശനം ചെയ്ത നോവൽ വായനക്കാർ ഏറ്റെടുക്കുകയായിരുന്നു.
സംഘർഷഭരിതമായ ആ കാലഘട്ടത്തിലെ ജീവിതം വരച്ചിട്ട നോവലിനെക്കുറിച്ച് കെ രാജൻ, കെ സച്ചിദാനന്ദൻ, ടി.ഡി രാമകൃഷ്ണൻ എന്നിങ്ങനെ നിരവധി പേരുടെ ആസ്വാദനക്കുറിപ്പ് നോവലിന്റെ നിലവാരത്തെ ഉയർത്തിപ്പിടിക്കുകയായിരുന്നു. മനുഷ്യാനുഭവത്തെ ഭാവനാത്മകമായി കൈകാര്യം ചെയ്യുന്നതിൽ നോവൽ വിജയിച്ചു എന്നുപറയാം. നിഗൂഢതകളും പോരാട്ടങ്ങളും ഇടവിട്ട് അനുഭവപ്പെടുന്ന നിരാശയും വായനക്കാരെ പിടിച്ചിരുത്തും. പ്രിന്റ് ഹൗസ് പബ്ലിക്കേഷൻ ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. കോപ്പികൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക +91 9048495394

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

