അപ്രഖ്യാപിത പവർകട്ട്: കെ.എസ്.ഇ.ബി ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച്

ഇരിങ്ങാലക്കുട : സംസ്ഥാനത്ത് രൂക്ഷമായ അപ്രഖ്യാപിത പവർകട്ട് തുടരുന്നതിൽ പ്രതിഷേധിച്ച് “കേരളം ഇരുണ്ട കാലത്തിലേക്ക്” എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുടയിലെ വിവിധ കെ.എസ്.ഇ.ബി ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

വൈദ്യുതി മേഖലയെ തകർക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും, സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന പവർകട്ട് അവസാനിപ്പിക്കണമെന്നുംഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.



ഇരിങ്ങാലക്കുട സെക്ഷൻ-1 ലേക്ക് നടന്ന മാർച്ച്‌ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അഖിൽ ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കമ്മിറ്റി അംഗം വിഷ്ണു പി.എ സ്വാഗതവും ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗം വിൻസി ജോജി അധ്യക്ഷതയും വഹിച്ചു. ബ്ലോക്ക്‌ ട്രഷറർ കെ.ഡി. യദു അഭിവാദ്യം ചെയ്തു. പൂമംഗലം മേഖല പ്രസിഡന്റ് വിജിത്ത് പി.ബി നന്ദി പറഞ്ഞു.

ഇരിങ്ങാലക്കുട സെക്ഷൻ-2 ലേക്ക് നടന്ന മാർച്ച്‌ ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ടി ജി ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.ടൗൺ ഈസ്റ്റ്‌ മേഖല സെക്രട്ടറി ഫിന്റോ പോൾസൺ സ്വാഗതവും ബ്ലോക്ക്‌ കമ്മിറ്റി അംഗം ദിനീഷ് വി.എം അധ്യക്ഷതയും വഹിച്ചു. ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി കെ.കെ. രാംദാസ് അഭിവാദ്യം ചെയ്തു.ബ്ലോക്ക്‌ കമ്മിറ്റി അംഗം ജിതിൻ കെ. നാഥ് നന്ദി പറഞ്ഞു.



കരുവന്നൂർ സെക്ഷനിലേക്ക് നടന്ന മാർച്ച്‌ ബ്ലോക്ക്‌ പ്രസിഡന്റ് ശരത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി വിഷ്ണു പ്രഭാകരൻ അഭിവാദ്യം ചെയ്തു. ബ്ലോക്ക്‌ കമ്മിറ്റി അംഗം പി എം യദുകൃഷ്ണ അധ്യക്ഷൻ ആയിരുന്നു. ബ്ലോക്ക്‌ കമ്മിറ്റി അംഗം അക്ഷയ് മോഹൻ സ്വാഗതം പറഞ്ഞു. കരുവന്നൂർ മേഖല ട്രഷറർ ശ്രീവത്സൻ നന്ദി പറഞ്ഞു.



കാട്ടൂർ സെക്ഷനിലേക്ക് നടന്ന മാർച്ച്‌ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം നവ്യ കൃഷ്ണ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ഡി. ദീപക് സ്വാഗതം പറഞ്ഞു. ബ്ലോക്ക് കമ്മിറ്റി അംഗം ഷാനവാസ് അധ്യക്ഷത വഹിച്ചു. കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മനു അഭിവാദ്യം ചെയ്തു സംസാരിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗം നിധേഷ് ബാബു നന്ദി പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page