ഇരിങ്ങാലക്കുട : ക്രൈസ്റ്റ് അക്കാദമിയും ലതർ ആൻഡ് വില്ലോ ഗ്രൂപ്പും (Leather and Willow Co.) സംയുക്തമായി സംഘടിപ്പിച്ച സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ സമാപിച്ചു. സമാപന ചടങ്ങിൽ ക്രൈസ്റ്റ് കോളേജ് സെൽഫ് ഫിനാൻസിങ് ഡയറക്ടർ ഫാദർ വിൽസൺ തറയിൽ ക്യാമ്പിൻ്റെ ഔദ്യോഗിക സമാപന പ്രഖ്യാപനം നിർവ്വഹിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) വൈസ് പ്രസിഡൻ്റ് സതീശൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
ഡോ. സോണി ജോൺ, സുധീർ, അഡ്വ. തോമസ് പി ജെ, പരിശീലകനും സെലക്ടറുമായ സന്തോഷ്, ക്രൈസ്റ്റ് കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിലെ ബിന്റു കല്യാൺ, ലതർ ആൻഡ് വില്ലോ കോ. പ്രസിഡന്റ് അജിത് എന്നിവർ സംസാരിച്ചു.

ക്രിക്കറ്റിലെ സാങ്കേതിക വശങ്ങൾക്കൊപ്പം കായികക്ഷമതയ്ക്കും അച്ചടക്കത്തിനും മുൻഗണന നൽകുന്ന രീതിയിലാണ് ക്യാമ്പിലെ പരിശീലനം ക്രമീകരിച്ചിരുന്നത്. ചടങ്ങിന്റെ അവസാനത്തിൽ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഡോ. ജോജോ കൂനൻ, ഹരീഷ് കെ.യു എന്നിവരായിരുന്നു ക്യാമ്പ് കോർഡിനേറ്റർമാർ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




