ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ കായികാധ്യാപക സംഗമവും യാത്രയയപ്പ് സമ്മേളനവും നടന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ കായികാധ്യാപകരുടെ വാർഷിക സംഗമവും,യാത്രയയപ്പ് സമ്മേളനവും ഇരിങ്ങാലക്കുട ബി.ആർ.സി ഹാളിൽ വച്ച് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. ഷൈല അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭാ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജയ്സൺ പാറേക്കാടൻ ഉദ്ഘാടനം നിർവഹിച്ചു.

ഈ അധ്യായനവർഷം സർവീസിൽ നിന്നും വിരമിക്കുന്ന ഇരിങ്ങാലക്കുട എസ് എൻ ഹയർസെക്കൻഡറി സ്കൂളിലെ കായികാധ്യാപകൻ എം.ജെ ഷാജി മാസ്റ്റർ, വൈന്തല സെൻ്റ് മേരീസ് ഹൈസ്കൂളിലെ കായികാധ്യാപകൻ സെബി ജോസഫ് എന്നിവർക്ക് യാത്രയപ്പ് നൽകി.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ കായികാധ്യാപക ഫോറം കൺവീനർ ഷിജോ എസ്.തറയിൽ സ്വാഗതമാശംസിച്ച ചടങ്ങിന് SDSGA കൊടുങ്ങല്ലൂർ സെക്രട്ടറി ഡെൽസി പി. ജെ , SDSGA ചാലക്കുടി സെക്രട്ടറി ജോജു എം.ജെ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലാ കായികാധ്യാപക ഫോറം ജോയിൻ്റ് കൺവീനർ ജേക്കബ് .ജെ .ആലപ്പാട്ട് നന്ദി പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page