ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് തടഞ്ഞതിലുള്ള വിരോധത്താൽ ആക്രമണം, പ്രതി റിമാന്റിൽ

ആളൂർ : കാറ്ററിങ്ങ് ജോലിക്ക് വരുമ്പോൾ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് തടഞ്ഞതിലുള്ള വിരോധത്താൽ പുന്നേലിപ്പടിയിൽ വെച്ച് കൈപ്പമംഗലം സ്വദേശിയായ ജുബിനെ (41) ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിന് ആളൂർ വെള്ളാഞ്ചിറ സ്വദേശി ഇല്ലത്തുപറമ്പിൽ വീട്ടിൽ മുഹമ്മദ് ഷഹിൻ (18) വയസ് എന്നയാളെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ ഫെബ്രുവരി 18-ാം തിയ്യതി വൈകീട്ട് 6 മണിയോടെ ജുബിൻ ജീവനക്കാരനായുള്ള പുന്നേലിപ്പിടിയിലുള്ള കാറ്ററിങ്ങ് യൂണിറ്റിലേക്ക് 5 പേർ അതിക്രമിച്ച് കടന്ന് ജുബിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. കാറ്ററിങ്ങ് ജോലിക്ക് വരുമ്പോൾ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കരുത് എന്ന് ജുബിൻ പറഞ്ഞതിലുള്ള വിരോധത്താലാണ് ഇവർ ജുബിനെ ഗുരുതരമായി പരിക്കേൽപ്പിച്ചത്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ ഷഹിനെ ആളൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ആളൂർ പോലീസ് സ്റ്റേഷൻ, ഇന്‍സ്പെക്ടര്‍, ബിനീഷ്.കെ.എം, സബ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ, സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ, ബാബു.ടി ആർ , സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, ആഷിക് എന്നിവരും ഉണ്ടായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page