ഇരിങ്ങാലക്കുട : രാജ്യമൊട്ടാകെയുള്ള 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ഇരിങ്ങാലക്കുടയിലും പുരോഗമിക്കുന്നു. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ആരംഭിച്ച പണി മുടക്ക് ബുധനാഴ്ച രാത്രി 12 വരെയുണ്ട്. ഇരിങ്ങാലക്കുടയിൽ പണി മുടക്ക് അനുകൂലികള്‍ പ്രകടനം നടത്തി.
ഹര്‍ത്താലിന് സമാനമായ രീതിയിലാണ് ഇരിങ്ങാലക്കുടയിൽ പണിമുടക്ക്. പൊതുഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും സതംഭിച്ച നിലയിലാണ്. കട കമ്പോളങ്ങളാണ് അടഞ്ഞു കിടക്കുകയാണ്. ചന്ത പ്രവർത്തിച്ചില്ല. കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നില്ല. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലുള്ളത്. കടകള്‍ അടച്ചിട്ടതിനാല്‍ സ്വകാര്യ വാഹനങ്ങളുടെ സാന്നിധ്യവും റോഡില്‍ കുറവാണ്.
സംഘടിത- അസംഘടിത മേഖലകളിലായി പൊതുഗതാഗതം, ഇന്‍ഷുറന്‍സ്, ബാങ്കിങ്, പോസ്റ്റല്‍ ഉള്‍പ്പെടെ നിരവധി മേഖലകളെ പണിമുടക്ക് ബാധിച്ചിട്ടുണ്ട്. മെയ് പത്തിന് നേരത്തെ നിശ്ചയിച്ച പണിമുടക്ക് പഹല്‍ഗാം ഭീകാരാക്രമണത്തെ തുടര്‍ന്ന് ജൂലായ് ഒമ്പതിലേക്ക് മാറ്റുകയായിരുന്നു.

കേന്ദ്രം കൊണ്ടുവന്ന ലേബര്‍ കോഡിനെതിരെയാണ് പ്രതിഷേധം. വര്‍ഷങ്ങളായി സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളെ ഇല്ലാതാക്കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ ലേബര്‍ കോഡെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആരോപണം. കേന്ദ്രം കൊണ്ടുവന്ന ലേബര്‍ കോഡ് കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമാണെന്നും തൊഴിലാളി വിരുദ്ധമാണെന്നുമാണ് ആരോപണം.

പുതിയ തൊഴില്‍ കോഡുകള്‍ റദ്ദാക്കുക, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) വര്‍ഷത്തില്‍ 200 തൊഴില്‍ ദിനങ്ങളായി ഉയര്‍ത്തുക, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക, സംഘടിതവും അസംഘടിതവുമായ മേഖലകളിലെ തൊഴിലാളികള്‍ക്കുള്ള സംരക്ഷണം ശക്തിപ്പെടുത്തുക എന്നിവ ഉള്‍പ്പെടുന്ന ആവശ്യങ്ങളോട് ആവശ്യങ്ങളോട് കേന്ദ്രം പ്രതികരിക്കുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ബി.എസ്.എൻ.എൽ ന് മുൻപിൽ നിന്ന് തൊഴിലാളികളുടെ വലിയ പങ്കാളിത്ത ത്തോടെ ആരംഭിച്ച പണിമുടക്ക് റാലി ബസ്സ് സ്റ്റാന്റ് ഹെഡ് പോസ്റ്റോഫിന് മുൻപിലെത്തി തുടർന്ന് നടന്ന ധർണ്ണാ സമരം എ.ഐ.ടി.യു.സി തൃശൂർ ജില്ലാ പ്രസിഡന്റ് ടി കെ. സുധീഷ് ഉദ്‌ഘാടനം ചെയ്തു, സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് സി ഡി. സിജിത് അധ്യക്ഷത വഹിച്ചു, ഉല്ലാസ് കളക്കാട്ട്, കെ കെ.ശിവൻ, വർദ്ധനൻ പുളിക്കൽ, കെ എ.ഗോപി എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

