നഗരസഭ ഷീ ലോഡ്ജ് പ്രവർത്തനം ആരംഭിച്ചു, 200 രൂപക്ക് ഒരു ദിവസത്തെ താമസം, 3 നേരം ഭക്ഷണമടക്കം മാസം 7500 രൂപയും

ഇരിങ്ങാലക്കുട : നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് ചെലവ് ചുരുങ്ങിയതും സുരക്ഷിത താമസ സൗകര്യം ഒരുക്കി ഇരിങ്ങാലക്കുട നഗരസഭയുടെ ഷീ ലോഡ്ജ് അയ്യൻകാവ് മൈതാനത്തിന് സമീപം പ്രവർത്തനം ആരംഭിച്ചു.

ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളുമുള്ള ഇരിങ്ങാലക്കുട നഗരത്തിൽ എത്തിപ്പെടുന്ന സ്ത്രീകൾക്ക് താമസസൗകരം ഒരുക്കുക എന്ന പ്രഥമ ലക്ഷ്യത്തോടെയാണ് നഗരസഭ ഷീ ലോഡ്ജ് തയാറാക്കിയത്. ഷീ ലോഡ്ജ് കെട്ടിടത്തിന് 2 നിലകളിലായി അറ്റാച്ചഡ് ബാത്ത്റൂം സൗകര്യമുള്ള 20 മുറികളാണ് ഒരുക്കിയിട്ടുള്ളത്.

3 കിടക്കകളുള്ള 2 റൂമും, രണ്ട് കിടക്കകളുള്ള 18 റൂമുകളുമാണ് ഉള്ളത്. 1034 ചതുരശ്രമീറ്റർ വിസ്‌തീർണ്ണമുള്ള കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ 320 ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള നാല് കടമുറികൾ ഒരുക്കിയിട്ടുണ്ട്. അടുക്കള, ഡൈനിംഗ് ഹാൾ, റീഡിംഗ് റൂം, വെയ്റ്റിംഗ് റൂം, പാർക്കിംഗ് എന്നി സൗകര്യങ്ങളും ഈ ഷീ ലോഡ്‌ജിന്റെ പ്രത്യേകതകളാണ്.



മൂന്നു നേരം ഭക്ഷണം ഉൾപ്പടെ ഒരു ബെഡിനു 7500 രൂപയാണ് മാസം . ഭക്ഷണമില്ലാതെ 3000 രൂപയും. ഒരു ദിവസത്തെ താമസത്തിനു 200 രൂപയാണ്. ഇപ്പോൾ കരാറടിസ്ഥാനത്തിലാണ് ഷീ ലോഡ്ജിന്റെ നടത്തിപ്പ് . സ്ത്രീകളാണ് ജീവനക്കാർ എല്ലാവരും. ഒരു മെട്രണും സെക്യൂരിറ്റിയും ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8075825022 8592002749

ഇരിങ്ങാലക്കുട കൊളംബോ ഹോട്ടലുടമ സി.എല്‍ ജോര്‍ജ്ജ് നാട മുറിച്ച് ഷീ ലോഡ്ജിന്‍റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, അഡ്വ തോമസ് ഉണ്ണിയാടന്‍, നഗരസഭ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ജെയ്സണ്‍ പാറേക്കാടന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ഒ. എസ് അവിനാഷ്, ടി. വി. ചാര്‍ളി, ജസ്റ്റിന്‍ ജോണ്‍, ഷീ ലോഡ്ജ് കരാറെടുത്തിട്ടുള്ള ഡെസിന്‍ ഷണ്ണി എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page