പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ഹോമിയോ ക്ലിനിക് ആരംഭിച്ചു

പുല്ലൂർ : പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ഹോമിയോ ചികിത്സ ആരംഭിച്ചു. ഹോമിയോ ക്ലിനിക്കിന്‍റെ ഉദ്ഘടാനം കോൺഗ്രിഗേഷൻ ഓഫ് സമരിറ്റൻ സിസ്റ്റേഴ്സ് സ്നേഹോദയ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ സോഫിയ സി.എസ്.എസ് നിർവ്വഹിച്ചു.

പുല്ലൂർ ഇടവക വികാരി ഡോ. ജോയ് വട്ടോളി സി.എം.ഐ വെഞ്ചിരിപ്പുകർമ്മത്തിനു നേതൃത്വം നൽകി. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഫ്ലോറി സി.എസ്.എസ്, മാനേജർ ഓപ്പറേഷൻസ് ആൻജോ ജോസ് എന്നിവർ സംസാരിച്ചു.

ക്ലിനിക്കിൽ എല്ലാ ദിവസവും രാവിലെ ഒമ്പതു മണി മുതൽ പന്ത്രണ്ടര വരെയും ഉച്ചതിരിഞ്ഞു നാലു മണി മുതൽ ആറു മണി വരെയും സി. ഡോ.ജെയ്‌നി BHMS ന്‍റെ നേതൃത്വത്തിൽ സേവനം ലഭ്യമാക്കിയിരുന്നു. ബുക്കിങ്ങിനായി ഹോസ്പിറ്റൽ രജിസ്‌ട്രേഷൻ കൗണ്ടറുമായി ബന്ധപെടുക : 0480 267 2300  0755 900 2226

You cannot copy content of this page