വാഹനങ്ങൾ എവിടെ പാർക്ക് ചെയ്യണം ? നവകേരള സദസ്സിന് ഇരിങ്ങാലക്കുടയിൽ എത്തുന്ന വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യങ്ങൾ എവിടെയാണെന്ന് അറിഞ്ഞിരിക്കാം …

അയ്യങ്കാവ് മൈതാനത്തിന് സമീപമുള്ള സിന്ധു കൺവെൻഷൻ സെന്ററിൽ വി.ഐ.പി പാർക്കിംഗ് മാത്രമായി നിയന്ത്രിച്ചിരിക്കുന്നു,ഇവിടെ 75 കാറുകൾക്ക് പാർക്ക് ചെയ്യാം.

അയ്യങ്കാവ് ക്ഷേത്രത്തിനു മുൻവശമുള്ള ഇരിങ്ങാലക്കുട റിക്രിയേഷൻ ക്ലബ്ബ് ഗ്രൗണ്ടിൽ ഇരുചക്ര പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്, ഇവിടെ 100 ബൈക്കുകൾക്ക് പാർക്ക് ചെയ്യാം.

അയ്യങ്കാവ് ക്ഷേത്രത്തിന്റെ ഗ്രൗണ്ടിൽ 40 കാറുകൾക്ക് പാർക്കിംഗ് സൗകര്യം ഉണ്ട്.

മെയിൻ റോഡിൽ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ 80 കാറുകൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഗേൾസ് സ്കൂൾ ഗ്രൗണ്ടിൽ 100 ബൈക്കുകൾക്ക് പാർക്കിംഗ് സൗകര്യം ഉണ്ട്.

ബൈപ്പാസ് റോഡിൽ ഹെവി വെഹിക്കിൾ പാർക്കിംഗ് ഒരുക്കിയിട്ടുണ്ട്

കൂടൽമാണിക്യം കൊട്ടിലാക്കൽ ഗ്രൗണ്ടിലും സമീപമുള്ള തെക്കേ നടയിലെ പാർക്കിംഗ് ഏരിയയിലും ഷെവി വെഹിക്കിൾ, ട്രാവലർ, വാൻ, കാറുകൾ എന്നിവയ്ക്ക് വിപുലമായ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഇരിങ്ങാലക്കുട പോലീസ് അറിയിച്ചു.

ഇപ്പറഞ്ഞ മേഖലകളിൽ അല്ലാതെ നവകേരള സദസ്സിന് ഇരിങ്ങാലക്കുടയിൽ എത്തുന്ന വാഹനങ്ങൾക്ക് മറ്റിടങ്ങളിൽ പാർക്കിംഗ് അനുവദിക്കുന്നതല്ല.

You cannot copy content of this page