ഓലചമയവുമായി പരിസ്ഥിതി ദിനത്തിൽ തവനിഷ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൈതൃകങ്ങളെ നവീകരിച്ചുകൊണ്ട് കുരുത്തോല കരവിരുതുകളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി. ഇരിങ്ങാലക്കുട തഹസീൽദാർ സിമേഷ് സാഹു കെ എം ഉദ്ഘാടനം നിർവഹിച്ചു.

പൈതൃകങ്ങളെ സ०രക്ഷിക്കുക എന്ന ഉത്തരവാദിത്വബോധം പുതുതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോട്കൂടിയാണ് തവനിഷ് ഓലചമയം സംഘടിപ്പിച്ചത് . പരിസ്ഥിതി പ്രവർത്തകൻ ആഷോ സമത്തിൻെറ നേതൃത്വത്തിലാണ് (കുരുത്തോലകളരി / ഓലചമയം) സംഘടിപ്പിച്ചത്.

ക്രൈസ്റ്റ് കോളേജ് ബി പി ഇ ഡിപ്പാർട്ട്മെന്റ് ബ്ലോക്കിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ തവനിഷ് കോഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫ. മൂവിഷ് മുരളി സ്വാഗതവും ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ. ഫാദർ ഡോ.ജോളി ആൻഡ്രൂസ് അധ്യക്ഷതയും വഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.സേവിയർ ജോസഫ് ആശംസകൾ അറിയിച്ചു. തവനിഷ് വൈസ് പ്രസിഡൻ്റ് മീര നന്ദി പറഞ്ഞ ചടങ്ങിൽ തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫ. റീജ യൂജീൻ, ഡോ സുബിൻ ജോസ്, അസിസ്റ്റന്റ് പ്രൊഫ തൗഫീഖ്, അസിസ്റ്റന്റ് പ്രൊഫ. പ്രിയ, അസിസ്റ്റന്റ് പ്രൊഫ. അഖിൽ, തവനിഷ് സ്റ്റുഡന്റ് സെക്രട്ടറി സജിൽ, സ്റ്റുഡന്റ് പ്രസിഡന്റ്‌ ആരോൺ, ആൻപതോളം തവനിഷ് വളന്റീയേഴ്‌സും പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page