ഇരിങ്ങാലക്കുട : സഞ്ചാര സ്വാതന്ത്ര്യത്തിനും ജാതിവിരുദ്ധ ചിന്തയുടെ പ്രചാരണത്തിനും വേണ്ടി സംഘടിപ്പിച്ച കുട്ടംകുളം സമരത്തിൻ്റെ 78-ാം വാർഷികം പട്ടികജാതി ക്ഷേമ സമിതി ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. സിപിഐ (എം) ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി.എ മനോജ്‌കുമാർ ഉദ്ഘാടനം ചെയ്തു.
സമൂഹത്തെ പിന്തിരിപ്പൻ നിലപാടിലേക്ക് നയിക്കുന്ന വർഗ്ഗീയ ചിന്തകൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. പികെഎസ് ഏരിയ പ്രസിഡന്റ് ഏ.വി ഷൈൻ യോഗത്തിന് അധ്യക്ഷത വഹിച്ചു.
കർഷക തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി കെ.വി മദനൻ,എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നവ്യ കൃഷ്ണ, ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയംഗം ദീപക് ദേവ്,പി.കെ മനുമോഹൻ എന്നിവർ സംസാരിച്ചു. പികെഎസ് ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി സി.ഡി സിജിത്ത് സ്വാഗതവും പി.കെ സുരേഷ് നന്ദിയും രേഖപ്പെടുത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive