‘ ഋതു’ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ച് ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് വി എച്ച് എസ് ഇ വിഭാഗം നാഷൺ സർവ്വീസ് സ്കീം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ.മോഡൽ ബോയ്സ് വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ ക്യാംപസിൽ ഋതു എന്ന പേരിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻ്റ് ബിനോയ് വിആർ എൻഎസ്എസ് പതാക ഉയർത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് നിസ കെ എസ് അദ്ധ്യക്ഷ വഹിച്ചു.

പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് നിസ കെ എസ്. പി ടി എ പ്രസിഡൻ്റ് ബിനോയ് വി.ആറും ചേർന്ന് ആരോഗ്യ കലണ്ടർ പ്രകാശനം ചെയ്തു. സ്വാഗതവും പദ്ധതി വിശദീകരണവും പ്രോഗ്രാം ഓഫീസർ ലസീദ എം എ നടത്തി. അസിസ്റ്റൻ്റ് പി.ഒ ഷമീർ എസ്.എൻ ആശംസയും വൊളൻ്റിയർ സെക്രട്ടറി ഡോൺ പോൾ നന്ദിയും രേഖപ്പെടുത്തി.ക്യാമ്പ് പഠന പ്രവർത്തനങ്ങളുടെ ഭാഗമായി സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കായി തുക ശേഖരണർത്ഥം ആത്മകം എന്ന പേരിൽ ന്യൂസ് പേപ്പർ ചലഞ്ച്, സ്വായത്തം എന്ന പേരിൽ വൊളൻ്റിയേഴ്സിന് ജീവിത നൈപുണി എന്ന വിഷയത്തിൽ സ്കിൽ ട്രെയിനറും സൈക്കോ സോഷ്യൽ കൗൺസിലറായ ലിനി എം.ഒ ക്ലാസ്സ് എടുക്കുകയും ആരാദ്യം പദ്ധതിയുടെ ഭാഗമായി ദത്തു ഗ്രാമമായ ഠാണാ കോളനിയിലെ പൊതുവഴി, അങ്കണവാടി എന്നിവയുടെ ശുചീകരണം, വീടുകളിൽ ടിഷ്യു വാഴ, പച്ചക്കറി തൈ നടീൽ പ്രവർത്തനങ്ങൾ, ദൃഢഗാത്രം പദ്ധതിയുടെ ഭാഗമായി ഷുഗർ, ബി പി പരിശോധന, മഴക്കാല രോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണം, ആരോഗ്യ കലണ്ടർ വിതരണം, വനം വളർത്തലിൻ്റെ ഭാഗമായി വിത്തുബോൾ എറിയൽ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി .

irinjalakudalive.com

You cannot copy content of this page