എൽ.ഡി.എഫ് മണ്ഡലം വികസന മുന്നേറ്റ ജാഥ സമാപിച്ചു

ഇരിങ്ങാലക്കുട : എൽ.ഡി.എഫ് മണ്ഡലം വികസന മുന്നേറ്റ ജാഥ സമാപിച്ചു. ഞായർ കാട്ടൂരിൽ നിന്ന് പര്യടനം തുടങ്ങി. കാറളം,കിഴുത്താണി, നടവരമ്പ്, കല്ലേറ്റുംങ്കര, ആളൂർ, കൊമ്പിടി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി തിരുത്തി പറമ്പിൽ സമാപിച്ചു.

സർക്കാരിൻ്റെയും മന്ത്രി ആർ ബിന്ദുവിൻ്റെ നേതൃത്വത്തിൽ മണ്ഡലത്തിലും നടത്തിയ വിസ്മമയിപ്പിക്കുന്ന വികസന നേട്ടങ്ങളും നേരിട്ട് അറിഞ്ഞവരുടെ പങ്കാളിത്തം  സ്വീകരണങ്ങൾക്ക് ആവേശമായി.

സ്വീകരണ കേന്ദ്രങ്ങളിൽ ക്യാപ്റ്റൻ മന്ത്രി ആർ ബിന്ദു,വൈസ് ക്യാപ്റ്റൻ എൻ കെ ഉദയപ്രകാശ്, മാനേജർ ഉല്ലാസ് കളക്കാട്ട്, ടി കെ സുധിഷ്, വിഎ മനോജ് കുമാർ, അഡ്വ. കെ ആർ വിജയ, ആർഎൽ ശ്രീലാൽ,പി മണി, കെ കെ ശിവൻ, ബിജു ആൻ്റണി, അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി എന്നിവർ സംസാരിച്ചു.

സമാപന സമ്മേളനം സി പി ഐ ജില്ല സെക്രട്ടറി കെ ജി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ഡിബിൻ പാപ്പച്ചൻ അധ്യക്ഷനായി. അഡ്വ. കെ ആർ വിജയ , എൻ സി ഷാജൂ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page