വല്ലക്കുന്ന് സെന്റ് അൽഫോൺസാ ദൈവാലയത്തിൽ ജൂലൈ 28ന് ആചരിക്കുന്ന നേർച്ച ഊട്ടിന് കൊടിയേറി

വല്ലക്കുന്ന് : അൽഫോൺസാമ്മ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം വിശുദ്ധയുടെ നാമധേയത്തിൽ ലോകത്തിൽ ആദ്യമായി സ്ഥാപിതമായ വല്ലക്കുന്ന് സെന്റ് അൽഫോൺസാ ദൈവാലയത്തിൽ വിശുദ്ധയുടെ മരണ തിരുനാളും, നേർച്ച ഊട്ടും ജൂലൈ 28 തിങ്കളാഴ്‌ച ആചരിക്കുന്നു, തിങ്കളാഴ്‌ച രാവിലെ 7.30 മുതൽ 3 മണി വരെയാണ് നേർച്ച ഊട്ട്.



നേർച്ച ഊട്ടിന്റെ ഭാഗമായുള്ള തിരുനാളിന് കല്ലേറ്റുംകര ഉണ്ണിമിശിഖാ ദൈവാലയത്തിലെ വികാരി ഫാ. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ കൊടിയേറ്റി ജൂലൈ 19 മുതൽ 27 വരെ എല്ലാ ദിവസവും വൈകീട്ട് 5.30ന് വിശുദ്ധ കുർബ്ബാന, സന്ദേശം, ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പ് വന്ദനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. 20-ാം തിയ്യതി ഞായറാഴ്ച രാവിലെ 6.15 ന് ആണ് വിശുദ്ധ കുർബ്ബാനയും സന്ദേശവും നൊവേനയും തിരുശേഷിപ്പ് വന്ദനവും നടത്തപ്പെടുക.

നവനാൾ ദിവസങ്ങളിൽ വിശുദ്ധ കുർബ്ബാനയ്ക്കു ശേഷം നേർച്ച ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്. മാത്രമല്ല വിശുദ്ധ അൽഫോൺസാമ്മയുടെ സന്നിധിയിൽ അടിമവ യ്ക്കലിനും കുഞ്ഞുങ്ങളുടെ ചോറൂണിനും അമ്മ തൊട്ടിലിൽ സമർപ്പിച്ച് പ്രാർത്ഥി ക്കുന്നതിനും പ്രത്യേകം അവസരം ഉണ്ടായിരിക്കും.



തിരുനാൾ ദിനമായ ജൂലൈ 28 ന് രാവിലെ 6.00 ന്, 8.00 ന്, 10.30ന്, വൈകീട്ട് 5.00 ന് എന്നീ സമയങ്ങളിൽ വിശുദ്ധ കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. 10.30 നുളള ആഘോഷമായ തിരുനാൾ പാട്ടു കുർബ്ബാനയ്ക്കു റവ. ഫാ. സിബു കുളാപറമ്പിൽ മുഖ്യ കാർമികത്വം വഹിക്കുന്നതായിരിക്കും.



ഊട്ടു തിരുനാളിൻറെ സുഗമമായ നടത്തിപ്പിനും വിജയത്തിനുവേണ്ടി വിപുലമായ കമ്മറ്റി കഴിഞ്ഞ രണ്ടുമാസക്കാലമായി പ്രവർത്തിച്ച് വരുന്നതായി തിരുന്നാൾ കമ്മറ്റിക്കു വേണ്ടി ഫാ. സിൻ്റോ ആലപ്പാട്ട്, കൈക്കാരൻമാരും തിരുനാൾ കമ്മറ്റിയുടെ കൺവീനർമാരു മായ കോക്കാട്ട് ലോനപ്പൻ ആൻ്റു, തണ്ടയ്ക്കൽ ബേബി ആഗസ്റ്റിൻ, നെടുംപറമ്പിൽ കൊ ച്ചപ്പൻ ഡേവീസ്, പബ്ലിസിറ്റി കൺവീനർമാരായ കെ. ജെ ജോൺസൻ കോക്കാട്ട്, മേജോ ജോൺസൻ തൊടുപറമ്പിൽ, കോക്കാട്ട് ജേയ്ക്കബ് ജോബി, നിധിൻ ലോറൻസ് തണ്ടയ്ക്കൽ എന്നിവർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page